മേഖലയിലെ സുരക്ഷ; ഇറാൻ വിദേശകാര്യമന്ത്രിയുമായി ചർച്ച നടത്തി സയ്യിദ് ബദർ
text_fieldsമസ്കത്ത്: ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തി. മിഡിൽ ഈസ്റ്റിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ ചർച്ചയിൽ പ്രധാന വിഷയമായി. മേഖലയിലെ തർക്കങ്ങൾ പരിഹരിക്കാനും വിവിധ വിഷയങ്ങളിൽ സമാധാനപരമായ ചർച്ചകൾ പുനരാരംഭിക്കാനും അനുയോജ്യമായ അന്തരീക്ഷം ഒരുക്കേണ്ടതുണ്ടെന്ന് ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു.
എല്ലാ കക്ഷികളുടെയും താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്താൻ ഒമാനും ഇറാനും ഒരേപോലെ ശ്രമിക്കുമെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി. ആഗോള എണ്ണ വ്യാപാരത്തിൽ നിർണായക പങ്കുവഹിക്കുന്ന ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട സുരക്ഷാ കാര്യങ്ങളും മന്ത്രിമാർ വിശദമായി ചർച്ച ചെയ്തു. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി കടലിടുക്കിലൂടെയുള്ള സ്വതന്ത്രവും സുരക്ഷിതവുമായ കപ്പൽ ഗതാഗതം ഉറപ്പാക്കണമെന്നും ഇതിനായി പ്രായോഗികമായ ധാരണകളിൽ എത്തുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾ തുടരുമെന്നും ഇരു മന്ത്രിമാരും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

