പുത്തൻ കുതിപ്പിനൊരുങ്ങി റെഡ്വാരിയേഴ്സ്; ആഭ്യന്തര പരിശീലന ക്യാമ്പിനുള്ള ടീമിനെ പുതിയ കോച്ച് പ്രഖ്യാപിച്ചു
text_fieldsആഭ്യന്തര പരിശീലന ക്യാമ്പിലേക്ക് തെഞ്ഞെടുക്കപ്പെട്ട ടീം
അംഗങ്ങൾ
മസ്കത്ത്: ആഭ്യന്തര പരിശീലന ക്യാമ്പിനുള്ള ഒമാൻ ദേശീയ ഫുട്ബാൾ ടീമിനെ പുതിയ കോച്ച് കാർലോസ് ക്വിറോസ് പ്രഖ്യാപിച്ചു. ആഗസ്റ്റ് ആറുമുതൽ മസ്കത്തിലായിരിക്കും ക്യാമ്പുകൾ. പരിചയസമ്പന്നതക്കൊപ്പം പുതുമുഖങ്ങൾക്കും പ്രധാന്യം നൽകിയുള്ളതാണ് ടീം. പുതിയ ചുമതല ഏറ്റെടുത്തശേഷം കോച്ച് കാർലോസ് ക്വിറോസ് വിവിധ പ്രാദേശിക ക്ലബ് മത്സരങ്ങൾ കാണാൻ എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. പരിശീലനത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുന്നവർക്ക് ദേശീയ ടീമിൽ ഇടം പിടിക്കാനാവും.
അഹമ്മദ് അൽ കഅബി, ഗാനിം അൽ ഹബാഷി അബ്ദുൽമാലിക്ക് അൽ ബദ്രി, ഫൈസ് അൽ റുഷൈദി, ഇബ്രാഹിം അൽ മുഖൈനി, നയിഫ് ബെയ്ത്ത് സാബിൻ, ജുമാ അൽ ഹബ്സി, അംജദ് അൽ ഹാർത്തി, തുർക്കി ബെയ്റ്റ് റാബിയ, താനി അൽ റുഷൈദി, ഹതീം അൽ റുഷാദി, ഹാരിബ് അൽ സാദി, അഹദ് അൽ മഷൈഖി, സമീർ അസീസ് അൽ ഹാത്മി, ഹ്മൂദ് അൽ മുഷൈഫ്രി, മുഹമ്മദ് അൽ ഗഫ്രി, ജമീൽ അൽ യഹ്മാദി, ഹുസൈൻ അൽ ഷഹ്രി, മുസാബ് അൽ മമാരി, സുൽത്താൻ അൽ മർസുഖ്, അൽമന്ദർ അൽ അലവി, അഹമ്മദ് അൽ റിയാമി, മുഹമ്മദ് അൽ ഗഫ്രി, മുഹമ്മദ് ബൈത്ത് സുബീയ, ഉസാമ ബൈത്ത് സമീർ, ഹമദ് അൽ നുഐമി എന്നിവരാണ് പട്ടികയിൽ ഇടംനേടിയിരിക്കുന്നത്.
ലോകകപ്പ് യോഗ്യതയടക്കമുള്ള വമ്പൻ മത്സരങ്ങളാണ് ഇനി റെഡ് വാരിയേഴ്സിന് മുന്നിലുള്ളത്. സെന്‍ട്രല്‍ ഏഷ്യന്‍ ഫുട്ബാള്‍ അസോസിയേഷന് (കാഫ) സംഘടിപ്പിക്കുന്ന നാഷന്‍സ് കപ്പ് ടൂര്‍ണമെന്റാണ് വരാനുള്ള പ്രധാന മത്സരം. തജീകിസ്താന്, ഉസ്ബകിസ്താന്‍ എന്നിവിടങ്ങളിലായാണ് ടൂര്‍ണമെന്റ്. എട്ട് രാജ്യങ്ങള്‍ ഭാഗമാകുന്ന ടൂര്‍ണമെന്റില്‍ ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായി അണിനിരക്കും. ആഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ എട്ട് വരെയാണ് നാഷന്‍സ് കപ്പ്.
ഗ്രൂപ് എയില്‍ ശക്തര്‍ക്കൊപ്പമാണ് ഒമാന്‍. ഉസ്ബകിസ്താന്‍, കിര്ഗിസ്താന്, തുര്ക്മെനിസ്താന് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍. തജീകിസ്താന്, ഇറാന്, അഫ്ഗാനിസ്ഥാന്, മലേഷ്യ എന്നീ രാജ്യങ്ങള്‍ ഗ്രൂപ് ബിയിലും അണിനിരക്കും. ആഗസ്ത് 30ന് ഉസ്ബകിസ്താനെതിരെയാണ് ഒമാന്റെ ആദ്യ മത്സരം. തുടര്‍ന്ന് സെപ്റ്റമബര്‍ രണ്ടിന് കിര്‍ഗിസ്താനെയും അഞ്ചിന് തുര്‍ക്മെനിസ്താനെയും നേരിടും. സെപ്റ്റംബര്‍ എട്ടിനാണ് ഫൈനല്‍ പോരാട്ടങ്ങള്‍. ഗ്രൂപ് എയിയും ബിയിലെയും ഒന്നാം സ്ഥാനക്കാര്‍ തമ്മില്‍ ഫൈനലില്‍ ഏറ്റുമുട്ടും. ഇരു ഗ്രൂപ്പുകളിലെയും രണ്ടാം സ്ഥാനക്കാര്‍ മൂന്നാം സ്ഥാനത്തിനായി കളത്തിലിറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

