മസ്കത്ത്: റെഡ്ബാക്ക് സ്പൈഡർ സംബന്ധിച്ച് പുറപ്പെടുവിച്ച അറിയിപ്പിൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു. ഇതുവരെ ഇത്തരം എട്ടുകാലികളെ കണ്ടതായ വാർത്തകളില്ല. റെഡ്ബാക്ക് സ്പൈഡറുകളെ കണ്ടെത്തുന്നപക്ഷം വിവരമറിയിക്കണമെന്നു കാട്ടി മസ്കത്ത് നഗരസഭയുടെ സീബ് ഡയറക്ടറേറ്റ് ജനറൽ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ സന്ദേശം പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടർന്ന് വിവിധ ഭാഗങ്ങളിൽനിന്ന് പരിഭ്രാന്തരായ അമ്പതോളം പേരുടെ ടെലിഫോൺ കാളുകൾ ലഭിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ് നഗരസഭയുടെ വിശദീകരണം.
ഫീൽഡ് സ്റ്റഡിയുടെ ഭാഗമായാണ് അറിയിപ്പ് പുറപ്പെടുവിച്ചതെന്ന് നഗരസഭ വക്താവ് പറഞ്ഞു. തോട്ടങ്ങളിലെ തനത് കീടനാശിനികളെ കുറിച്ച പഠനത്തിെൻറ ഭാഗമായാണ് ഇവയെകുറിച്ച വിവരം തേടിയത്. ഇത്തരം എട്ടുകാലികളെ വീടുകളിൽ കാണാറില്ല.
തോട്ടങ്ങളിലാണ് ഉണ്ടാവുക. സീബ് ഭാഗത്ത് കൃഷിത്തോട്ടങ്ങൾ ധാരാളമുള്ള സാഹചര്യത്തിലാണ് അറിയിപ്പ് പുറപ്പെടുവിച്ചത്. ആസ്ട്രേലിയ, തെക്കുകിഴക്കൻ ആഫ്രിക്ക, ന്യൂസിലൻഡ് എന്നിവിടങ്ങളിലാണ് റെഡ് സ്പൈഡർ എന്ന വിഷ എട്ടുകാലികളെ കണ്ടുവരുന്നത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2018 11:55 AM GMT Updated On
date_range 2018-12-22T01:29:59+05:30റെഡ്ബാക്ക് സ്പൈഡർ: പരിഭ്രാന്തരാകേണ്ടെന്ന് നഗരസഭ
text_fieldsNext Story