മസ്കത്ത്: സ്വദേശികൾക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കാനുള്ള ദേശീയ റിക്രൂട്ട്മെൻറ് സെൻറർ ജനുവരി മുതൽ പ്രവർത്തന സജ്ജമാവും. വരും കാലങ്ങളിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും പൊതുജന താൽപര്യങ്ങൾക്കനുസരിച്ച് സ്വദേശിവത്കരണം നടപ്പാക്കുന്നതും സെൻററായിരിക്കും. അതേസമയം, രാജ്യത്തെ എല്ലാ വിഭാഗം ആളുകൾക്കും തൊഴിലവസരങ്ങൾ നൽകുന്നതും തൊഴിലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതും റിക്രൂട്ട്മെൻറ് െസൻററിെൻറ തന്നെ ഉത്തരവാദിത്തമായിരിക്കും.
റിക്രൂട്ട്മെൻറ് സെൻററിെൻറ ബോർഡ് ഡയറക്ടർമാർ സ്വദേശികൾക്ക് തൊഴിൽ നൽകുന്നതിെൻറ രൂപരേഖ ഇതിനകം മന്ത്രിസഭക്ക് സമർപ്പിച്ചിട്ടുണ്ട്. വരും കാലങ്ങളിൽ പദ്ധതി നടപ്പാക്കുന്നതിെൻറ മാർഗങ്ങളും ബോർഡ് അവതരിപ്പിച്ചിട്ടുണ്ട്. സാമ്പത്തികമേഖലയുടെ വളർച്ചക്കായി തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, സ്വകാര്യ മേഖലയുടെ സഹായത്തോടെ െതാഴിൽമേഖല വിശാലമാക്കൽ, മറ്റു വിഭാഗങ്ങളുമായി സഹകരിച്ച് പുതിയ തൊഴിലുകൾക്കായി ശ്രമം നടത്തൽ എന്നിവയാണ് സെൻറർ ലക്ഷ്യമിടുന്നത്. അതിനാൽ, റിക്രൂട്ട്മെൻറ് സെൻറർ സ്വദേശികളുടെ തൊഴിൽ അന്വേഷണത്തിെൻറ പ്രധാന കേന്ദ്രമായി മാറും.
സ്വദേശികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് സെൻറർ നടത്തുന്ന എല്ലാ നടപടികൾക്കും മന്ത്രിസഭ പിന്തുണ അറിയിച്ചിട്ടുണ്ട്.