ആരോഗ്യ മേഖലകളിൽ തൊഴിലന്വേഷകരെ വാർത്തെടുക്കൽ; കരാർ ഒപ്പുവെച്ചു
text_fieldsതൊഴിൽ മന്ത്രാലയം അധികൃതർ ഒമാൻ കോളജ് ഓഫ്
ഹെൽത്ത് സയൻസസുമായി (ഒ.സി.എച്ച്.എസ്) കരാർ
ഒപ്പുവെക്കുന്നു
മസ്കത്ത്: വിവിധ ആരോഗ്യ മേഖലകളിൽ തൊഴിലന്വേഷകരായ 109 പേരെ വളർത്തിക്കൊണ്ടുവരുന്നതിനുള്ള സഹകരണ പരിപാടിയിൽ തൊഴിൽ മന്ത്രാലയം ഒമാൻ കോളജ് ഓഫ് ഹെൽത്ത് സയൻസസുമായി (ഒ.സി.എച്ച്.എസ്) വ്യാഴാഴ്ച ഒപ്പുവെച്ചു. മാനവവിഭവശേഷി വികസന തൊഴിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി സയ്യിദ് സലിം ബിൻ മുസല്ലം അൽ ബുസൈദിയും ഒ.സി.എച്ച്.എസ് ഡീൻ ഡോ ഫഹദ് ബിൻ മഹ്മൂദ് അൽ സെദ്ജലിയുമാണ് ധാരണ പത്രത്തിൽ ഒപ്പിട്ടത്. ഒരുവർഷം നീണ്ടുനിൽക്കുന്നതാണ് പരിപാടി.
ഇതിന്റെ ആവശ്യകതകൾ പൂർത്തിയാക്കിയ ശേഷം ബിരുദധാരികളെ ജോലിക്കു നിയമിക്കും. ഒപ്പിടുന്നതിന്റെ ഭാഗമായി ഒ.സി.എച്ച്.എസ് വിവിധ സ്പെഷാലിറ്റികളിലായി 89 തൊഴിൽ ഒഴിവുകൾ പ്രഖ്യാപിച്ചു.

