Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസുവൈഖിൽ റെ​ക്കോഡ്​...

സുവൈഖിൽ റെ​ക്കോഡ്​ ചൂട്

text_fields
bookmark_border
സുവൈഖിൽ റെ​ക്കോഡ്​ ചൂട്
cancel
Listen to this Article

മ​സ്ക​ത്ത്​: ക​ന​ത്ത ചൂ​ടി​ൽ നാ​ടും ന​ഗ​ര​വും വെ​ന്തു​രു​കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ താ​പ​നി​ല രേ​​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്​ വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ സു​വൈ​ഖി​ലാ​ണെ​ന്ന്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. 47.4 ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ ചൂ​ടാ​ണ്​ ഇ​വി​ടെ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഏ​റ്റ​വും കു​റ​വ്​ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്​ ഖൈ​റൂ​ൺ ഹി​രി​തി​യി​ലാ​ണ്. 22.5 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ്​ ഇ​വി​ട​ത്തെ ചൂ​ട്. രാ​ജ്യ​ത്ത്​ താ​പ​നി​ല കു​തി​ച്ചു​യ​രു​ന്ന​തി​നാ​ൽ വേ​ണ്ട മു​ൻ ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ജൂ​ൺ മു​ത​ൽ ആ​ഗ​സ്റ്റ് വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ നി​ർ​മാ​ണ, തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ൽ മ​ധ്യാ​ഹ്ന സ​മ​യ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​ത് വി​ല​ക്കി​ക്കൊ​ണ്ടു​ള്ള തീ​രു​മാ​നം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന് തൊ​ഴി​ൽ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തി​നാ​യി, തൊ​ഴി​ൽ മ​ന്ത്രാ​ല​യം ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നു​ക​ൾ ന​ട​ത്തും. തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ ക​മ്പ​നി​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണം ഉ​ണ്ടാ​വ​ണ​മെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Record heatSuwikk
News Summary - Record heat in Suwikk
Next Story