ഒമാനിലെ വത്തിക്കാൻ പ്രതിനിധിക്ക് സ്വീകരണം നൽകി
text_fieldsഒമാനിലെ വത്തിക്കാൻ നയതന്ത്ര പ്രതിനിധിയായി ചുമതലയേറ്റ ആർച് ബിഷപ് നിക്കോളസ്
തെവ്നിന് ഒക്രോവ് ഒമാൻ നൽകിയ സ്വീകരണം
മസ്കത്ത്: ഒമാനിലെ വത്തിക്കാൻ നയതന്ത്ര പ്രതിനിധിയായി ചുമതലയേറ്റ ആർച് ബിഷപ് നിക്കോളസ് തെവ്നിന് ഒമാനിലെ മുൻനിര ഓഡിറ്റ്, അഡ്വൈസറി സ്ഥാപനമായ ക്രോവ് ഒമാൻ സ്വീകരണം നൽകി. ഹോർമുസ് ഗ്രാൻഡ് ഹോട്ടലിൽ നടന്ന ചടങ്ങിൽ അംബാസഡർമാർ, നയതന്ത്ര പ്രതിനിധികൾ, പ്രമുഖ ബിസിനസ് വ്യക്തിത്വങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ഒമാനും അവിടത്തെ ജനങ്ങളും പുലർത്തി വരുന്ന മതപരമായ സഹിഷ്ണുതയിലും സഹവർത്തിത്വത്തിലും സ്വാഗതപ്രസംഗം നടത്തിയ ക്രോവ് ഒമാൻ മാനേജിങ് പാർട്ണർ ഡേവിസ് കല്ലൂക്കാരൻ, സുൽത്താൻ ഹൈതം ബിൻ താരീഖിന് നന്ദിയറിയിച്ചു. ആർച് ബിഷപ്പിന് ഒമാനി കുന്തിരിക്കം അടങ്ങിയ മെമന്റോ ഉപഹാരമായി നൽകി. തെക്കൻ അറേബ്യയിലെ വികാരി അപ്പസ്തോലിക്ക ബിഷപ് പൗളോ മാർട്ടിനെല്ലിയും സ്വീകരണ ചടങ്ങിൽ സംബന്ധിച്ചു. ഈജിപ്തിലെ നയതന്ത്ര പ്രതിനിധിയും അറബ് ലീഗിലെ വത്തിക്കാൻ പ്രതിനിധി കൂടിയുമായ നിക്കോളസ് തെവ്നിൻ ഒമാനിലെ നോൺ റസിഡന്റ് അംബാസഡറായാണ് നിയമിതനായിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

