ടി. സിദ്ദീഖ് എം.എൽ.എക്ക് സ്വീകരണം നൽകി
text_fieldsമസ്കത്ത്: വയനാട് മുസ്ലിം യത്തീംഖാനയുടെ ചടങ്ങിൽ പങ്കെടുക്കാൻ ഒമാനിൽ എത്തിയ കെ.പി.സി.സി വർക്കിങ് പ്രസിഡന്റും കൽപറ്റ ജനപ്രതിനിധിയുമായ അഡ്വ. ടി. സിദ്ദീഖ് എം.എൽ.എക്ക് സേവ് ഒ.ഐ.സി.സി ഒമാൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രസിഡന്റ് അനീഷ് കടവിലിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ഗ്ലോബൽ സെക്രട്ടറി കുര്യാക്കോസ് മാളിയേക്കൽ ഉപദേശക സമിതി അംഗം ജോളി മേലത്ത് വൈസ് പ്രസിഡന്റ്മാരായ ഹംസ അത്തോളി, മനാഫ് തിരുനാവായ, മോഹൻ കുമാർ ട്രഷറർ സതീഷ് കണ്ണൂർ, സെക്രട്ടറിമാരായ നൂറുദ്ദീൻ പയ്യന്നൂർ, റാഫി ചക്കര, ഹരിലാൽ വൈക്കം, സജി ഏനാത്ത്, പ്രിട്ടോ സാമുവൽ, നിർവാഹക സമിതി അംഗങ്ങളായ ഹാസിഫ്, ഹമീദ്, നൗഫൽ, ഷാനു തുടങ്ങിയവർ പങ്കെടുത്തു. ഒമാനിലെ കോൺഗ്രസ് അനുകൂല സംഘടനയായ ഒ.ഐ.സി.സിയുമായി ബന്ധപ്പെട്ട സംഘടന വിഷയങ്ങൾ കെ.പി.സി.സി വർക്കിങ് പ്രസിഡന്റിനെ ധരിപ്പിച്ചെന്ന് അനീഷ് കടവിൽ പറഞ്ഞു.