അഹ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്തക്ക് ഒമാനിൽ സ്വീകരണം
text_fieldsമസ്കത്ത്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അഹ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് തിരുമേനിക്ക് ഗാല സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ നേതൃത്വത്തിൽ ഒമാനിലെ വിവിധ ദേവാലയങ്ങളിൽ സ്വീകരണം നൽകും. ഭദ്രാസനത്തിന്റെ ചുമതല ഏറ്റെടുത്തതിനുശേഷം ഒമാനിലെ ഇടവകകളിലേക്കുള്ള തിരുമേനിയുടെ പ്രഥമ സന്ദർശനമാണിത്.
സെന്റ് മേരീസ് ഓർത്തഡോക്സ് ഗാല ഇടവകയിൽ വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിക്ക് ഇടവക വികാരി ഫാ. ഡെന്നീസ് ഡാനിയേലിന്റെ നേതൃത്വത്തിൽ സ്വീകരിക്കും.
സന്ധ്യനമസ്കാരത്തിനുശേഷം നടക്കുന്ന പൊതുസമ്മേളനത്തിൽ റൂവി മാർ ഗ്രിഗോറിയസ് മഹാ ഇടവക വികാരി, ഗാല മാർത്തോമാ ഇടവക വികാരി, മലങ്കരസഭ മാനേജിങ് കമ്മിറ്റിയംഗം, ഭദ്രാസന കൗൺസിൽ അംഗം തുടങ്ങിയ വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുക്കും. ഈവർഷത്തെ ഇടവകയുടെ ശുശ്രൂഷകൾക്ക് തിരുമേനിയാണ് നേതൃത്വം വഹിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

