ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബാൾ ടീമിന് സ്വീകരണമൊരുക്കി ഒ.െഎ.സി.സി ഒമാൻ
text_fieldsഇന്ത്യൻ ബ്ലൈൻഡ് ഫുട്ബാൾ ടീമിന് ഒ.ഐ.സി.സി ഒമാൻ നൽകിയ സ്വീകരണം
മസ്കത്ത്: ഒമാെൻറ 51ാമത് ദേശീയദിനത്തിെൻറ ഭാഗമായി മസ്കത്തിൽ പര്യടനത്തിെനത്തിയ ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബാൾ ടീമിന് ഒ.ഐ.സി.സി ഒമാൻ നാഷനൽ കമ്മിറ്റി സ്വീകരണമൊരുക്കി. സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ ഇന്ത്യൻ ടീമിെൻറ ഒമാനുമായുള്ള മത്സരം അവസാനിച്ചശേഷമായിരുന്നു സ്വീകരണം.
ഒ.ഐ.സി.സി ഒമാൻ നാഷനൽ കമ്മിറ്റി പ്രസിഡൻറ് സിദ്ദീഖ് ഹസ്സൻ അധ്യക്ഷത വഹിച്ചു. വെല്ലുവിളികളെ അതിജീവിച്ച് ടീം അംഗങ്ങളെ കരുത്തരായ പോരാളികളാക്കിമാറ്റുന്ന കോച്ച് സുനിൽ മാത്യുവും മാനേജർ എം.സി. റോയിയും ചെയ്യുന്നത് മഹനീയ മാതൃകകളാെണന്ന് സിദ്ദീഖ് ഹസ്സൻ പറഞ്ഞു.
ടീം അംഗങ്ങൾക്കും കോച്ചിങ് ജീവനക്കാർക്കും മാനേജ്െമൻറ് അംഗങ്ങൾക്കും ഒ.ഐ.സി.സി ഒമാെൻറ ഉപഹാരം കൈമാറി. ദേശീയദിനാഘോഷ ഭാഗമായി കേക്ക് മുറിക്കുകയും ചെയ്തു. ഒ.ഐ.സി.സി ഒമാൻ നാഷനൽ കമ്മിറ്റി നൽകിയ സ്വീകരണത്തിന് നന്ദിയുണ്ടെന്ന് കോച്ച് സുനിൽ മാത്യുവും മാനേജർ എം.സി. റോയിയും പറഞ്ഞു.
ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറി കുര്യാക്കോസ് മാളിയേക്കൽ, സീനിയർ വൈസ് പ്രസിഡൻറ് ഹൈദ്രോസ് പുതുവന, വൈസ് പ്രസിഡൻറുമാരായ അനീഷ് കടവിൽ, നസീർ തിരുവത്ര, നാഷനൽ സെക്രട്ടറി ബിന്ദു പാലക്കൽ, സജി അടൂർ, ഗോപകുമാർ, റോബിൻ ജോർജ്, അലക്സ്, ജോർജ് മാത്യു, സരസൻ ആറ്റിങ്ങൽ, പ്രവീൺ കണ്ണൂർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

