എം.സി വടകരക്ക് സ്വീകരണം നൽകി
text_fieldsമുസ്ലിം ലീഗ് നേതാവ് എം.സി വടകരക്ക് മത്ര കെ.എം.സി.സി നൽകിയ സ്വീകരണം
മത്ര: ഹൃസ്വസന്ദർശനാർഥം മസ്കത്തിലെത്തിയ മുസ്ലിം ലീഗ് നേതാവും ചരിത്രകാരനുമായ എം.സി. വടകരക്ക് മത്ര കെ.എം.സി.സി സ്വീകരണം നൽകി.
മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ട്രഷറർ പി.ടി.കെ. ഷമീർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വിപ്ലവത്തിലൂടെ ഒരു പിന്നോക്ക സമൂഹത്തെ പുരോഗതിയുടെ പാന്ഥാവിലേക്ക് നയിച്ച പ്രസ്ഥാനമാണ് മുസ്ലിം ലീഗെന്ന് എം.സി വടകര പറഞ്ഞു.
വടകര മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ജാഫർ സംസാരിച്ചു. പ്രസിഡന്റ് സാദിഖ് ആടൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റാഷിദ് പൊന്നാനി സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

