ഫലസ്തീൻ രക്തസാക്ഷികളുടെ മക്കൾക്ക് സ്വീകരണം നൽകി
text_fieldsഫലസ്തീൻ സംഘത്തിന് സുൽത്താനേറ്റിൽ നൽകിയ സ്വീകരണം
മസ്കത്ത്: ഫലസ്തീൻ രക്തസാക്ഷികളുടെ മക്കൾക്ക് സുൽത്താനേറ്റിൽ സ്വീകരണം നൽകി.
ഒമാനിലെ ഫലസ്തീൻ അംബാസഡർ ഡോ. തയ്സീർ ജറാദത്തിനെയും പ്രതിനിധി സംഘത്തെയും സാമൂഹിക വികസനമന്ത്രി ഡോ. ലൈല അഹമ്മദ് അൽ നജ്ജാർ സ്വീകരിച്ചു.
ഇസ്രായേൽ അധിനിവേശ സേനയുടെ തടവറകളിൽ കഴിയുന്നവരുടെ മക്കളും സംഘത്തിലുണ്ടായിരുന്നു.
ഫലസ്തീൻ ഭരണകൂടത്തെ പിന്തുണക്കുന്ന ഒമാന്റെ സ്ഥിരമായ നിലപാടിനെ അംബാസഡർ അഭിനന്ദിച്ചു.
യോഗത്തിൽ മന്ത്രാലയത്തിലെ ഫാമിലി ഡെവലപ്മെന്റ് ഡയറക്ടർ ജനറൽ അസ്സയ്യിദ മാനി അബ്ദുല്ല അൽ ബുസൈദിയും ശിശുക്ഷേമ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു.