അശ്റഫ് ബാഖവിക്ക് സ്വീകരണം നൽകി
text_fieldsഒടിയപാറ അശ്റഫ് ബാഖവിക്ക് അൽഖൂദ് തഅലീമുൽ ഖുർആൻ സി.എം സെന്റർ മദ്റസ കമ്മിറ്റി നൽകിയ സ്വീകരണം
മസ്കത്ത്: ഹ്രസ്വ സന്ദർശനാർഥം മസ്കത്തിലെത്തിയ കേരള സുന്നി ജമാഅത്ത് സ്റ്റേറ്റ് സെക്രട്ടറിയും എസ്.വൈ.എഫ് സ്റ്റേറ്റ് വൈസ് പ്രസിഡന്റുമായ ഒടിയപാറ അശ്റഫ് ബാഖവിക്ക് അൽഖൂദ് തഅലീമുൽ ഖുർആൻ സി.എം. സെന്റർ മദ്റസ കമ്മിറ്റി സ്വീകരണം നൽകി.
മദ്റസ ഹാളിൽ നടന്ന പരിപാടിയിൽ ഒടിയപാറ അശ്റഫ് ബാഖവി പ്രഭാഷണം നടത്തി. പ്രസിഡന്റ് അഹമദ് ചാത്തോത്ത്, റഫീഖ് മുസ്ലിയാർ വയനാട്, ഹുസൈൻ സഖാഫി, യൂനുസ് വഹബി വല കെട്ട് എന്നിവർ സംസാരിച്ചു. അബൂബക്കർ എൻ.കെ. അധ്യധ്യക്ഷത വഹിച്ചു. മദ്റസ ജനറൽ സെക്രട്ടറി ശാഫി മമ്പാട് സ്വാഗതവും അയ്യൂബ് പള്ളിയത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

