ഡോ. ഗിരീഷ് നാവത്തിന് സ്വീകരണം
text_fieldsഡോക്ടറേറ്റ് നേടിയ സോഹാർ യൂനിവേഴ്സിറ്റി ഇംഗ്ലീഷ് ലെക്ചറർ ഗിരീഷ് നാവത്തിന് സുഹാർ ഐ മാജിക്ക് നൽകിയ സ്വീകരണം
സുഹാർ: ഡോക്ടറേറ്റ് നേടിയ സോഹാർ യൂനിവേഴ്സിറ്റി ഇംഗ്ലീഷ് ലെക്ചറർ ഗിരീഷ് നാവത്തിന് സുഹാർ ഐ മാജിക്ക് സ്വീകരണം നൽകി. 15 വർഷമായി സുഹാർ യൂനിവേഴ്സിറ്റിയിൽ അധ്യാപകനായ ഗിരീഷ് കേരള യൂനിവേഴ്സിറ്റി ഗവ. ടീച്ചർ ട്രെയിനിങ് കോളജ് തിരുവനന്തപുരത്തെ റിട്ട. പ്രഫസർ എം.എസ്. ഗീതയുടെ കീഴിലായിരുന്നു ഗവേഷണം നടത്തിയിരുന്നത്.
സുഹാർ യൂനിവേഴ്സിറ്റി ഇംഗ്ലീഷ് അധ്യാപകൻ ഡോ. റോയി വീട്ടിൽ, വാസുദേവൻ നായർ, പ്രശാന്ത് വട്ടോളി എന്നിവർ സംസാരിച്ചു. സുഹാർ മലയാളി സംഘം സെക്രട്ടറി വാസു പിട്ടൻ, പ്രസിഡന്റ് മനോജ്കുമാർ, എക്സിക്യൂട്ടിവ് അംഗങ്ങൾ, അവരുടെ കുടുംബങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കോഴിക്കോട് ജില്ലയിലെ വടകര സ്വദേശിയാണ് ഡോ. ഗിരീഷ് നാവത്ത്. സുഹാറിലെ ഫാം ഹൗസിൽ നടന്ന പരിപാടിയിൽ സന്തോഷ് ആലപിച്ച ഗാനങ്ങളുടെ അവതരണവും നടന്നു. പ്രണവ് ഐ മാജിക്ക് സ്വാഗതവും പ്രശാന്ത് നന്ദിയും പറഞ്ഞു.

