ഓവർസീസ് കണ്ണൂർ സിറ്റി കൂട്ടായ്മ ആദരിച്ചു
text_fieldsസൈനബ് അബ്ദുൽ റഷീദിനെ ഒമാനിലെ ഓവർസീസ് കണ്ണൂർ സിറ്റി കൂട്ടായ്മ സ്നേഹാദരം നൽകി ആദരിച്ചപ്പോൾ
മസ്കത്ത്: കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ കുഞ്ഞു ജലച്ചായങ്ങൾ വരച്ച് ഇന്ത്യയിലെ പ്രധാന റെക്കോഡ് പുസ്തകത്തിലിടം നേടിയ കണ്ണൂർ സിറ്റി ദീനുൽ ഇസ്ലാം സഭ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനി സൈനബ് അബ്ദുൽ റഷീദിനെ ഒമാനിലെ ഓവർസീസ് കണ്ണൂർ സിറ്റി കൂട്ടായ്മ സ്നേഹാദരം നൽകി ആദരിച്ചു. കൂട്ടായ്മ ചെയർമാൻ ഹാരിസ് ഓടൻ കാഷ് അവാർഡ് നൽകി. വനിത കൂട്ടായ്മ അഡ്മിൻ റസിയ ഹാരിസ് ഉപഹാരവും സമ്മാനിച്ചു. ജോ.സെക്രട്ടറി ജുനൈദ് മൈതാനപ്പള്ളി, വനിതകൂട്ടായ്മ സഹ അഡ്മിന്മാരായ വസീല ശംസുദ്ദീൻ, നാദിയ റഹൂഫ് എന്നിവർ സബന്ധിച്ചു. കണ്ണൂർ സിറ്റി കൊടപ്പറമ്പിൽ 'ഖുറത്തി'ൽ അബ്ദുൽ റഷീദ്-ബപ്പത്തി റോഷ്ന ദമ്പതികളുടെ ഇളയ മകളായ സൈനബിന് മൈക്രോ ഒബ്ജക്ട് നിർമാണമാണ് ഹോബി. സുഹ അബ്ൽ റഷീദ്, ശുഹൈബ്, ശാഖിബ് എന്നിവർ സഹോദരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

