ഒമാനിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ വർധന
text_fieldsമസ്കത്ത്: ഒമാനിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ വർധന. ഈ വർഷം ജൂലൈ അവസാനത്തെ കണക്കുപ്രകാരം 1.7 ശതകോടി റിയാലിന്റെ ഇടപാടുകളാണ് രാജ്യത്ത് നടന്നത്. മുൻ വർഷം സമാന കാലയളവിൽ 1.6 ശതകോടി റിയാലിന്റെ ഇടപാടുകളാണ് നടന്നത്. 6.4 ശതമാനത്തിന്റെ വർധനവാണുണ്ടായതെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം, ഇടപാടുകളിൽ ലഭിച്ച ഫീസിൽ ചെറിയ കുറവുണ്ടായതായും കണക്കുകൾ പറയുന്നു. ജൂലൈ അവസാനത്തെ കണക്കുപ്രകാരം 38.2 ദശലക്ഷം റിയാലാണ് ഫീസായി ലഭിച്ചത്. 2023ൽ സമാന കാലയളവിനെ അപേക്ഷിച്ച് 0.4 ശതമാനത്തിന്റെ കുറവാണുണ്ടായത്. വിൽപന കരാറുകളുടെ എണ്ണം 0.5 ശതമാനം ഉയർന്ന് 38627 ആയി. 631.3 ദശലക്ഷം റിയാലാണ് വിൽപന കരാറുകളുടെ മൊത്തം മൂല്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

