Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറാ​സ​ൽ​ഖൈ​മ-മു​സ​ന്ദം...

റാ​സ​ൽ​ഖൈ​മ-മു​സ​ന്ദം ബ​സ് സ​ർ​വി​സ് ഇന്ന്​ മു​ത​ൽ

text_fields
bookmark_border
റാ​സ​ൽ​ഖൈ​മ-മു​സ​ന്ദം ബ​സ് സ​ർ​വി​സ് ഇന്ന്​ മു​ത​ൽ
cancel

മ​സ്ക​ത്ത്​: യു.​എ.​ഇ​യി​ലെ റാ​സ​ൽ​ഖൈ​മ​യി​ൽ​നി​ന്ന് ഒ​മാ​നി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ മു​സ​ന്ദ​ത്തേ​ക്കുള്ള ബ​സ് സ​ർ​വി​സിന്​ ഇന്ന്​ തുടക്കമാകും. വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ് റാ​സ​ൽ​ഖൈ​മ-​മു​സ​ന്ദം ബ​സ് സ​ർ​വി​സ് ന​ട​ത്തു​ക. 50 ദി​ർ​ഹ​മാ​ണ് (അ​ഞ്ച്​ ഒ​മാ​ൻ റി​യാ​ൽ) ടി​ക്ക​റ്റ് നി​ര​ക്ക്. റാ​സ​ൽ​ഖൈ​മ ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി (റാ​ക്ട) യാ​ണ് ബ​സ് സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന​ത്.

വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ എ​ട്ടി​നും വൈ​കീ​ട്ട് ആ​റി​നും റാ​സ​ൽ​ഖൈ​മ ബ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് ബ​സ് പു​റ​പ്പെ​ടും. ഇ​തേ​സ​മ​യം, ഖ​സ​ബ് വി​ലാ​യ​ത്തി​ൽ​നി​ന്ന് റാ​സ​ൽ​ഖൈ​മ​യി​ലേ​ക്കും ബ​സു​ണ്ടാ​കും. അ​മ്പ​ത് ദി​ർ​ഹം നി​ര​ക്കി​ൽ ര​ണ്ട​ര മു​ത​ൽ മൂ​ന്ന് മ​ണി​ക്കൂ​ർ​വ​രെ സ​മ​യ​മെ​ടു​ത്ത് യു.​എ.​ഇ​ക്കും ഒ​മാ​നു​മി​ട​യി​ൽ യാ​ത്ര ചെ​യ്യാം. റാ​ക്ട് വെ​ബ്സൈ​റ്റ്, റാ​ക് ബ​സ് മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ, റാ​സ​ൽ​ഖൈ​മ ബ​സ് സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ടി​ക്ക​റ്റെ​ടു​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ടാ​കും. റാ​സ​ൽ​ഖൈ​മ മെ​യി​ൻ ബ​സ് സ്റ്റേ​ഷ​നു​പു​റ​മെ, അ​ൽ​റം​സ്, ശാം ​എ​ന്നി​വി​ട​ങ്ങ​ളി​ൽ ബ​സി​ന് സ്റ്റോ​പ്പു​ണ്ടാ​കു​മെ​ന്നും റാ​ക്ട അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ഒ​മാ​നി​ലെ യാ​ത്ര​ക്കാ​ർ​ക്ക്​ ആ​ശ്വാ​സം പ​ക​ർ​ന്ന്​ ദേ​ശീ​യ ഗ​താ​ഗ​ത ക​മ്പ​നി​യാ​യ മു​വാ​സ​ലാ​ത്ത് യു.​എ.​ഇ-​അ​ബൂ​ദ​ബി ബ​സ്​ സ​ർ​വി​സി​ന്​ തു​ട​ക്കം കു​റി​ച്ചി​ട്ടു​ണ്ട്​. അ​ൽ​ഐ​ൻ വ​ഴി അ​ബൂ​ദ​ബി​യി​ൽ എ​ത്തി​ച്ചേ​രു​ന്ന രീ​തി​യി​ലാ​ണ്​ റൂ​ട്ടു​ക​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വ​ൺ​വേ ടി​ക്ക​റ്റ്​ നി​ര​ക്ക്​ 11.5 റി​യാ​ലാ​ണ്. യാ​ത്ര​ക്കാ​ർ​ക്ക് 23 കി​ലോ​ഗ്രാം ല​ഗേ​ജും ഏ​ഴ്​ കി​ലോ ഹാ​ൻ​ഡ് ബാ​ഗേ​ജും അ​നു​വ​ദി​ക്കും. രാ​വി​ലെ 6.30ന് ​അ​സൈ​ബ ബ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന ബ​സ് 11ന് ​ബു​റൈ​മി​യി​ലും ഉ​ച്ച​ക്ക്​ ഒ​രു മ​ണി​ക്ക് അ​ൽ ഐ​നി​ലും 3.40ന് ​അ​ബൂ​ദ​ബി ബ​സ് സ്റ്റേ​ഷ​നി​ലും എ​ത്തി​ച്ചേ​രും.അ​ബൂ​ദ​ബി​യി​ൽ​നി​ന്ന് രാ​വി​ലെ 10.40ന് ​പു​റ​പ്പെ​ടു​ന്ന ബ​സ് രാ​ത്രി 8.35ന് ​മ​സ്‌​ക​ത്തി​ൽ എ​ത്തും. ദു​ബൈ​യി​ലേ​ക്ക്​ ഇ​തു​വ​രെ മു​വാ​സ​ലാ​ത്ത്​ സ​ർ​വി​സ്​ ആ​രം​ഭി​ച്ചി​ട്ടി​ല്ല. മു​വാ​സ​ലാ​ത്തി​ന്റെ യു.​എ.​ഇ സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ച്ച​ത് യാ​ത്രാ​ദു​രി​തം ഒ​ഴി​വാ​ക്കാ​ൻ സ​ഹാ​യി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MusandamRas Al KhaimahBus ServiceRACTA
News Summary - Ras-Al-Khaimah-Musandam-bus-service-from-today
Next Story