Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബുറൈമിയിലും ദാഹിറയിലും...

ബുറൈമിയിലും ദാഹിറയിലും അപൂർവ വന്യജീവികളെ കണ്ടെത്തി

text_fields
bookmark_border
https://www.madhyamam.com/tags/wildlife
cancel
camera_alt

വംശനാശഭീഷണി നേരിടുന്ന ‘അറേബ്യൻ താർ’ ഇനത്തെ നാച്വറൽ ഒയാസിസ് റിസർവിനുള്ളിൽ കണ്ടെത്തിയപ്പോൾ 

മസ്കത്ത്: അൽ ദാഹിറ, ബുറൈമി നാച്വറൽ ഒയാസിസ് റിസർവിനുള്ളിൽ അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ നിരവധി ജീവിവർഗങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതായി ഒമാൻ പരിസ്ഥിതി അതോറിറ്റി അറിയിച്ചു. അൽ ദാഹിറ ഗവർണറേറ്റിലെ പരിസ്ഥിതി വകുപ്പാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗികമായി രേഖപ്പെടുത്തിയത്. റിസർവിലെ മലയോര മേഖലകളിലൊന്നിൽ വംശനാശഭീഷണി നേരിടുന്ന ‘അറേബ്യൻ താർ’ ഇനത്തെ നിരീക്ഷണ പ്രവർത്തനങ്ങളിലൂടെ കണ്ടെത്താൻ കഴിഞ്ഞു.




വംശനാശഭീഷണി നേരിടുന്ന ‘ലാപ്പറ്റ്-ഫേസ്ഡ് വൾച്ചർ’ ഇനത്തിൽപെട്ട കഴുകന്റെ കുഞ്ഞ് സംരക്ഷിത മേഖലയിലെ അതിന്റെ കൂട്ടിലേക്ക് മടങ്ങിയെത്തുന്ന ദൃശ്യങ്ങളും അധികൃതർ രേഖപ്പെടുത്തിയിട്ടുണ്ട്. വരണ്ടതും മലകളാൽ നിറഞ്ഞതുമായ ചുറ്റുപാടുകളുമായി വേഗത്തിൽ പൊരുത്തപ്പെടാൻ കഴിവുള്ളതുമായ അപൂർവ മരുഭൂമി സസ്തനിയായ ‘അഫ്ഗാൻ ഫോക്സ്, ‘സാൻഡ്‌ഗ്രൗസ്’ ഇനത്തിൽപ്പെട്ട പക്ഷി എന്നിവയുടെ സാന്നിധ്യവും വന്യജീവികളെ കണ്ടെത്താൻ ഒരുക്കിയ കാമറകളിൽ പതിഞ്ഞിട്ടുണ്ട്.

ഫീൽഡ് പട്രോളിങ്ങിലൂടെയും വന്യജീവി കാമറകളുടെ ഉപയോഗത്തിലൂടെയും സ്വാഭാവിക ആവാസവ്യവസ്ഥകളെ സൂക്ഷ്മമായി നിരീക്ഷിച്ചും യാങ്കുൽ യൂനിറ്റ് നടത്തിയ നിരന്തരമായ നിരീക്ഷണ ശ്രമങ്ങളുടെ ഫലമായാണ് ഈ സുപ്രധാന വിവരങ്ങൾ രേഖപ്പെടുത്താൻ കഴിഞ്ഞതെന്ന് ദാഹിറ ഗവർണറേറ്റിലെ പരിസ്ഥിതി അതോറിറ്റി അധികൃതർ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EnvironmentburaimiwildlifeDahira
News Summary - Rare wildlife discovered in Buraimi and Dahira
Next Story