എയ്റോസ്പേസ് പവർ കോൺഫറൻസിൽ ‘റാഫോ’ കമാൻഡർ പങ്കെടുത്തു
text_fieldsറോമിൽ നടന്ന രണ്ടാം എയ്റോസ്പേസ് പവർ കോൺഫറൻസിൽനിന്ന്
മസ്കത്ത്: ഇറ്റാലിയൻ തലസ്ഥാനമായ റോമിൽ നടന്ന രണ്ടാം എയ്റോസ്പേസ് പവർ കോൺഫറൻസിൽ റോയൽ എയർഫോഴ്സ് ഓഫ് ഒമാൻ (റാഫോ) കമാൻഡർ എയർ വൈസ് മാർഷൽ ഖാമിസ് ബിൻ ഹമ്മദ് അൽ ഗഫ്രി പങ്കെടുത്തു.‘അടുത്ത ദശകത്തിനപ്പുറം ആകാശത്ത് പോരാടുകയും വിജയിക്കുകയും ചെയ്യുക’ എന്ന വിഷയത്തിലായിരുന്നു സമ്മേളനം. ലോകമെമ്പാടുമുള്ള സൈനിക, സിവിലിയൻ സ്ഥാപനങ്ങളിൽ നിന്നുള്ള 1500ലധികം പേർ സമ്മേളനത്തിൽ സംബന്ധിച്ചു.
പുതിയ ആശയങ്ങൾ വികസിപ്പിക്കുക, സാധ്യമായ വഴികൾ ചർച്ച ചെയ്യുക, ബഹിരാകാശ മേഖലയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യയും നൂതനാശയങ്ങളും പ്രദർശിപ്പിച്ച് വിവിധ വിഷയങ്ങളിലെ കാഴ്ചപ്പാടുകൾ കൈമാറുക, സുസ്ഥിരതയുടെ ആശയങ്ങൾ ഉയർത്തിക്കാട്ടുക, രാജ്യങ്ങൾക്കിടയിൽ ബന്ധങ്ങൾ വളർത്തിയെടുക്കുകയും ശക്തമായ പുതിയ ബന്ധങ്ങൾ കെട്ടിപ്പടുക്കുകയും ചെയ്യുക എന്നിവയാണ് സമ്മേളനം ലക്ഷ്യമിട്ടിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

