മസ്കത്ത്: സുൽത്താൻ ഖാബൂസ് ബിൻ സഇൗദിെൻറ നിര്യാണത്തിൽ ഇന്ത്യൻ രാഷ്ട്രപതി രാംനാ ഥ് കോവിന്ദ് അനുശോചിച്ചു. ഇന്ത്യക്ക് ഏറ്റവും അടുത്ത സുഹൃത്തിനെയും ലോകത്തിന് മഹാനായ നേതാവിനെയും രാഷ്ട്രതന്ത്രജ്ഞനെയുമാണ് സുൽത്താെൻറ നിര്യാണത്തിലൂടെ നഷ്ടമായത്.
മേഖലയിലും ലോകത്തിലും സമാധാനം പുലരാൻ വിശ്രമമില്ലാതെ പണിയെടുത്ത അദ്ദേഹത്തിെൻറ ശ്രമങ്ങൾ എന്നും ഒാർമിക്കപ്പെടുമെന്നും രാംനാഥ് കോവിന്ദ് അനുശോചനസന്ദേശത്തിൽ പറഞ്ഞു.
ഇന്ത്യയും ഒമാനും തമ്മിലെ ബന്ധം സുദൃഢമാക്കുന്നതിൽ നേതൃസ്ഥാനത്തുനിന്ന വ്യക്തിയായിരുന്നു സുൽത്താൻ ഖാബൂസെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ജി.സി.സി രാഷ്ട്രനേതാക്കൾ അടക്കമുള്ളവരും സുൽത്താെൻറ നിര്യാണത്തിൽ അനുശോചിച്ചു.