Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സാമ്രാജ്യത്വ അടിമത്തം അപകടം -രാമനുണ്ണി
text_fieldsbookmark_border
മസ്കത്ത്: നമ്മുടെ പാരമ്പര്യനന്മകളൊന്നും തിരിച്ചറിയാതെ വൈദേശിക പരിഷ്കാരത്തിന് പിന്നാലെ പോകുന്ന പ്രവണത മലയാളികളിൽ വർധിച്ചുവരുന്നത് അപകടകരമാണെന്ന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കെ.പി. രാമനുണ്ണി. നമ്മുടെ മഹത്പാരമ്പര്യ ഗുണങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നേറണമെന്നും കേരളീയ പൈതൃകത്തിന് പൊന്നാനി സംസ്കാരം ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പൊന്നാനി സിറ്റി വെൽഫെയർ ഫോറം ഒമാൻ ഘടകം റൂവി മദീന റസ്റ്റാറൻറ് ഹാളിൽ സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.വി. അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. മലയാള മിഷൻ ചെയർമാൻ വിൽസൺ.വി. ജോർജ് പരിപാടി ഉദ്ഘാടനം ചെയ്തു. ദാർസൈത്ത് ഇന്ത്യൻ സ്കൂൾ മലയാള വിഭാഗം തലവൻ ജിതേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. ഒമേഗ ഗഫൂർ ഉപഹാര സമർപ്പണം നടത്തി. യു.അനസ് കോയ പൊന്നാടയണിയിച്ചു.
സി.എം. നബീൽ (ഒമസ്പ), ശരീഫ് (പ്രിയദർശിനി കൾചറൽ കോൺഗ്രസ്) തുടങ്ങിയവർ ആശംസ നേർന്നു. എം. സാദിഖ് സ്വാഗതവും കെ. സിദ്ദീഖ് നന്ദിയും പറഞ്ഞു.

Next Story