റമദാനെ വരവേൽക്കാൻ വിശ്വാസികൾ ഒരുങ്ങി
text_fieldsമസ്കത്ത്: ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി റമദാൻ പിറ തെളിയുന്നതും കാത്ത് വിശ്വാസികൾ. ശഅ്ബാൻ 29 പൂർത്തിയാകുന്ന വെള്ളിയാഴ്ച മാസപ്പിറവി കണ്ടാൽ ഒമാനിൽ ശനിയാഴ്ച മുതൽ വ്രതം ആരംഭിക്കും. സ്വദേശി, വിദേശി കുടുംബങ്ങളെല്ലാം റമദാൻ ഷോപ്പിങ്ങിെൻറ അവസാനവട്ട തിരക്കിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെല്ലാം. റമദാനെ ഏറ്റവും പൊലിമയോടെ എതിരേൽക്കുന്നവരാണ് സ്വദേശികൾ. നോമ്പുകാലത്തേക്ക് ആവശ്യമായ ഭക്ഷണസാധനങ്ങൾ വാങ്ങുന്നതടക്കം റമദാൻ ഒരുക്കങ്ങൾ ആഴ്ചകൾക്ക് മുേമ്പ ആരംഭിക്കുന്നവരാണ് ഇവർ.
വിപണിയിലെ തിരക്ക് ഒഴിവാക്കുന്നതിനായി റമദാൻ ഷോപ്പിങ് നേരത്തേയാക്കണമെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചിരുന്നു. അതോടൊപ്പം വിപണിയിൽ അവശ്യവസ്തുക്കളുടെ ദൗർലഭ്യം ഉണ്ടാകാതിരിക്കാൻ ഭക്ഷണസാധനങ്ങൾ അനാവശ്യമായി വാങ്ങിച്ചുകൂട്ടി ശേഖരിച്ചുവെക്കുന്നത് ഒഴിവാക്കണം.
സ്വദേശികളിൽ നിരവധിപേർ വിശുദ്ധനാളുകൾ കണക്കിലെടുത്ത് വീടുകൾ മോടിപിടിപ്പിച്ചിട്ടുണ്ട്. ഇഫ്താറിനായും വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. പലയിടങ്ങളിലും നൂറുകണക്കിനാളുകള്‍ക്ക് ഒന്നിച്ചിരുന്ന് നോമ്പ് തുറക്കാന്‍ സൗകര്യമുള്ള ഇഫ്താർ കൂടാരങ്ങൾ ഉയർന്നുകഴിഞ്ഞു. പ്രധാനമായും പള്ളികളോട് ചേർന്നാണ് ശീതീകരണ സംവിധാനങ്ങളോടെയുള്ള ഇത്തരം കൂടാരങ്ങൾ പൂർത്തിയായിട്ടുള്ളത്.
പ്രത്യേക സേവന സംഘങ്ങളുടെ നേതൃത്വത്തിലാകും ഇത്തരം കൂടാരങ്ങളുടെ പ്രവർത്തനം. സ്വകാര്യ വ്യക്തികളും ബിസിനസ് ഗ്രൂപ്പുകളും പ്രത്യേക കൂടാരങ്ങളൊരുക്കി നോമ്പുതുറ സംഘടിപ്പിക്കാറുണ്ട്. കൂടാരങ്ങളിലേക്ക് വിഭവങ്ങള്‍ സ്പോൺസർ ചെയ്യുന്നവരും ഉണ്ട്. മലയാളി കൂട്ടായ്മകളും ഇഫ്താറിനുള്ള അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. സാധനങ്ങൾ വാങ്ങാൻ മാളുകളിലും മറ്റ് ഷോപ്പുകളിലും ആളുകളുടെ തിരക്കുണ്ട്. ഏറ്റവുമധികം കച്ചവടം നടക്കുന്ന സമയമായതിനാൽ ഉപഭോക്താക്കളെ ആകർഷിക്കാൻ വിലക്കുറവ് അടക്കമുള്ള ഒാഫറുകൾ ഹൈപ്പർമാർക്കറ്റുകളിലും ഷോപ്പിങ് സെൻററുകളിലുമെല്ലാം ലഭ്യമാണ്. മബേല സെൻട്രൽ മാർക്കറ്റിലും പഴങ്ങളും പച്ചക്കറികളുമെല്ലാം വാങ്ങാൻ കഴിഞ്ഞദിവസങ്ങളിൽ നൂറുകണക്കിനാളുകൾ എത്തി. പ്രവാസി കുടുംബങ്ങളിൽ പലരും ജൂൺ ആദ്യവാരത്തിൽ സ്കൂളുകൾ അടച്ചുതുടങ്ങുന്നതോടെ നാട്ടിലേക്ക് പോകുന്നതിനുള്ള ഒരുക്കത്തിലുമാണ്. ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു.
ഇക്കുറിയും ദൈർഘ്യമേറിയ വൃതനാളുകളാണ് വരുന്നത്. പല ദിവസങ്ങളിലും 15 മണിക്കൂറാണ് നോെമ്പടുക്കേണ്ടിവരുക. ഇതോെടാപ്പം വേനൽചൂടിെൻറ കാഠിന്യവും കണക്കിലെടുത്ത് നോമ്പെടുക്കുന്നവർ കൂടുതൽ ശ്രദ്ധ പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. വെള്ളം ധാരാളമായി കുടിക്കണം. കുറഞ്ഞത് മൂന്ന് ലിറ്റർ വെള്ളമെങ്കിലും കുടിച്ചിരിക്കണം. പഴ വർഗങ്ങൾ, ജ്യൂസുകൾ, പച്ചക്കറികൾ എന്നിവ ധാരാളം കഴിക്കണം. മധുര പലഹാരങ്ങൾ, എണ്ണ കൊണ്ടുണ്ടാക്കുന്ന പക്കാവട, വടകൾ തുടങ്ങിയ പൊരി ഇനങ്ങൾ, ഫാസ്റ്റ്ഫുഡുകൾ തുടങ്ങിയവ ഒഴിവാക്കണം.
രാത്രിയുടെ അവസാന സമയത്താകണം അത്താഴം കഴിക്കേണ്ടത്. നേരത്തെ അത്താഴം കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കും. കിഡ്നി സ്റ്റോൺ, മൂത്രാശയ കല്ല്, ഹൃേദ്രാഗം, പ്രമേഹം, രക്തസമ്മർദം, മൈേഗ്രൻ, അസിഡിറ്റി തുടങ്ങിയ അസുഖമുള്ളവർ നേരത്തേ ഡോക്ടറെ കണ്ട് ഭക്ഷണവും മരുന്നുകളും ക്രമീകരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
