വിപണിയിൽ റമദാൻ തിരക്കിന് തുടക്കമായി
text_fieldsമസ്കത്ത്: റമദാൻ വ്രതം ആരംഭിക്കാൻ രണ്ടാഴ്ചയോളം മാത്രം ശേഷിക്കവേ വിപണികളിൽ റമദാൻ തിരക്ക് തുടങ്ങി. പല ഹൈപ്പർ മാർക്കറ്റുകളിലും റമദാനെ വരവേൽക്കാൻ ഇതിനകം പ്രത്യേക ഒാഫറുകൾ പ്രഖ്യാപിച്ച് കഴിഞ്ഞു. പല സ്ഥാപനങ്ങളും ആകർഷക ഒാഫറുകൾ തയാറാക്കുന്ന ഒരുക്കത്തിലുമാണ്.
റമദാനിലാണ് കൂടുതൽ കച്ചവടം ലഭിക്കുകയെന്നതിനാൽ കൂടുതൽ ഉപഭോക്താക്കളെ എങ്ങനെയും ആകർഷിക്കുകയാണ് സ്ഥാപനങ്ങളുടെ ലക്ഷ്യം. റൂവിയടക്കം പ്രദേശങ്ങളിൽ കൂടുതൽ സ്ഥാപനങ്ങൾ വന്നതിനാൽ വിപണിയിൽ കടുത്തമത്സരം നിലനിൽക്കുന്ന സാഹചര്യവുമുണ്ട്. കൂടുതൽ ഉൽപന്നങ്ങൾ എത്തിച്ചും വില കുറച്ചുമൊക്കെ ഇൗ മത്സരത്തെ അതിജീവിക്കാനാണ് സ്ഥാപനങ്ങൾ തയാറെടുക്കുന്നത്. സമ്മാനപദ്ധതികളും മറ്റൊരു ആകർഷണമാണ്. കുറഞ്ഞ വിലക്കുള്ള സാധനങ്ങൾക്ക് ഒപ്പം ആകർഷക സമ്മാനങ്ങൾ ലഭിക്കാനും ഉപഭോക്താക്കൾക്ക് ഇതുവഴി വഴിയൊരുങ്ങും. കടുത്ത വേനൽച്ചൂടിലായിരിക്കും ഇക്കുറി നോെമ്പന്നതിനാൽ പഴ വർഗങ്ങളുടെ വിപണി സജീവമായി തുടങ്ങിയിട്ടുണ്ട്. വിദേശത്തുനിന്നുള്ള വിവിധ ഉൽപന്നങ്ങളും എത്തിത്തുടങ്ങി. ഇൗത്തപ്പഴ വിപണിയും സജീവമാണ്. ദുബൈയിൽനിന്നുള്ള ഇൗത്തപ്പഴമാണ് ഇപ്പോൾ വിപണിയിൽ ലഭ്യമെന്ന് മവേല പച്ചക്കറി മാർക്കറ്റിലെ ഇൗത്തപ്പഴ വ്യാപാര സ്ഥാപനമായ ‘അൻഹർ മസൂണി’ലെ സ്വാലിഹ് പറഞ്ഞു. ഒമാനി ഇൗത്തപ്പഴം പഴുത്ത് പാകമായി വരുന്നതേയുള്ളൂ. ഒരു മാസമെങ്കിലും എടുക്കും ഒമാനി ഇൗത്തപ്പഴങ്ങൾ വിപണിയിലെത്താൻ.
പള്ളികളിലെ ഇഫ്താറിനുള്ളതും ആഫ്രിക്കൻ രാഷ്ട്രങ്ങളിൽ ഇഫ്താറുകൾ സ്പോൺസർ ചെയ്യുന്നവരുമാണ് ഇപ്പോൾ മാർക്കറ്റിൽ ഇൗത്തപ്പഴം കൂടുതലായി വാങ്ങാനെത്തുന്നത്.
10 കിലോക്ക് നാലു മുതൽ 4.500 റിയാൽ വരെ വിലയുള്ള ‘ഖലാസ്’ എന്ന ഇനമാണ് കൂടുതലായി വിറ്റുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷത്തെ പോലെ കടുത്ത ചൂടിൽ തന്നെയായിരിക്കും ഇത്തവണത്തെ നോമ്പും. വേനലിെൻറ തുടക്കത്തിലെ ഉയർന്ന ചൂട് വരുംദിവസങ്ങളിൽ കൂടുമെന്നാണ് വിലയിരുത്തൽ. വരും ദിവസങ്ങളിൽ പള്ളികളോട് ചേർന്നുള്ള ഇഫ്താർ കൂടാരങ്ങളുടെയും അനുബന്ധ സൗകര്യങ്ങളുടെയും നിർമാണം ആരംഭിക്കും. മലയാളി സംഘടനകളും കൂട്ടായ്മകളും മുൻ വർഷങ്ങളിലെ പോലെ ഇക്കുറിയും നോമ്പുതുറകൾ സജീവമാക്കുമെന്നുതന്നെയാണ് കരുതപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.