റമദാന് ഗതാഗത ബോധവത്കരണ സെമിനാർ
text_fieldsനിസ്വ: നിസ്വ ഇന്ത്യൻ സ്കൂളിൽ റമദാൻ ട്രാഫിക് ബോധവത്കരണ സെമിനാർ നടത്തി. നിസ്വ ഗവർണർ ശൈഖ് ഹംദാൻ ബിൻ സാലിം ബിൻ സൈഫ് അൽ അക്ബാരി സെമിനാർ ഉദ്ഘാടനം ചെയ്തു.ഖുർആൻ പാരായണത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് കുട്ടികൾ പ്രാർഥനാഗാനം ആലപിച്ചു. ഹെഡ് ഗേള്‍ കുമാരി റിദ മറിയം സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ ജോൺ ഡൊമിനിക് ജോർജ് അധ്യക്ഷത വഹിച്ചു.
റോയല്‍ ഒമാന്‍ പൊലീസിെൻറ നേതൃത്വത്തിൽ ട്രാഫിക് അപകട സ്ഥിതിവിവര കണക്കുകളും ബോധവത്കരണ വിഡിയോ പ്രദർശനവും നടന്നു. ‘സ്നേഹം, ജീവിതം, സുരക്ഷിത യാത്ര’ എന്ന വിഷയത്തിൽ എൻജിനീയർ ശൈഖ് ഹലഫ് ബിന്‍ ഖൽഫാൻ ബിന്‍ സാലിം അല്‍ അമരി ക്ലാെസടുത്തു. വിദ്യാർഥികൾ അവതരിപ്പിച്ച പ്രഥമ ശുശ്രൂഷയെക്കുറിച്ചുള്ള ലഘു നാടകവും, സുരക്ഷിത റോഡ് നിയമങ്ങളെക്കുറിച്ച വിഡിയോ പ്രദർശനവും സെമിനാറിനെ മികവുറ്റതാക്കി.
കാറുകളിലെ സുരക്ഷാ ഇരിപ്പിടങ്ങൾ ഉപയോഗിക്കേണ്ട രീതിയെ കുറിച്ച പ്രദർശനം മസൂദ് അൽ ഖാസിമി നിർവഹിച്ചു. പരിപാടിയിൽ പെങ്കടുത്തവരുടെ പേരുകൾ നറുക്കിെട്ടടുത്ത് സമ്മാനങ്ങളും വിതരണം ചെയ്തു. നിസ്വ മോട്ടോര്‍ ബൈക്ക് ക്ലബിെൻറയും ട്രാഫിക് സേഫ്റ്റി കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് സെമിനാര്‍ സംഘടിപ്പിക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
