റമദാൻ: ഒമാനിലെ തൊഴിൽ മേഖലയിലെ സമയക്രമം പ്രഖ്യാപിച്ചു
text_fieldsമസ്കത്ത്: റമദാൻ മാസത്തിലെ സർക്കാർ, സ്വകാര്യമേഖലയിലെ സമയക്രമം ഒമാൻ തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചു. സർക്കാർ മേഖലയിൽ ‘ഫ്ലെക്‌സിബിൾ’ രീതി അനുസരിച്ചായിരിക്കും ജോലി സമയം.
സ്വകാര്യ മേഖലയിലെ മുസ്‍ലിം ജീവനക്കാർ ദിവസവും ആറ് മണിക്കൂർ ജോലി ചെയ്യണം. ആഴ്ചയിൽ 30 മണിക്കൂറിൽ കൂടരുതെന്നും നിർദേശമുണ്ട്. ‘ഫ്ലെക്‌സിബിൾ’ സംവിധാനം അനുസരിച്ച് സർക്കാർ മേഖലയിൽ രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക് രണ്ടുമണി വരെയാണ് ഔദ്യോഗിക പ്രവൃത്തി സമയം.
എന്നാൽ, യൂനിറ്റ് മേധാവികൾക്ക് രാവിലെ ഏഴുമുതൽ ഉച്ചക്ക് 12, എട്ടു മുതൽ ഉച്ചക്ക് ഒരുമണി, ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് മണി, രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് എന്നിങ്ങനെയുള്ള സമയക്രമം തീരുമാനിക്കാവുന്നന്നതാണെന്നും അധികൃതർ അറിയിച്ചു. തൊഴിൽ യൂനിറ്റിന്‍റെ പ്രവർത്തനത്തെ ബാധിക്കാത്ത വിധത്തിൽ വിദൂര ജോലിയും നടപ്പാക്കാം.
അേതസമയം, സ്ഥാപനത്തിലെ ഹാജർ നില 50 ശതമാനത്തിൽ കുറയരുതെന്നും അധികൃതർ പറഞ്ഞു. റമദാനിലെ ആത്മീയവും മതപരവുമായ ആചാരങ്ങൾ ഉൾക്കൊള്ളുന്നതിനൊപ്പം സന്തുലിതമായ തൊഴിൽ അന്തരീക്ഷം നിലനിർത്തുക എന്നതാണ് ഈ ക്രമീകരണം ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

