റമദാൻ: രാത്രിയാത്ര വിലക്കിന് താൽക്കാലിക ഇടവേള
text_fieldsമസ്കത്ത്: ഒമാനിലെ രാത്രിയാത്ര വിലക്ക് താൽക്കാലികമായി അവസാനിച്ചു. വ്യാഴാഴ്ച മുതൽ റമദാൻ ഒന്നുവരെ രാത്രി ആളുകൾക്ക് പുറത്തിറങ്ങാനും വാഹനസഞ്ചാരത്തിനും അനുമതിയുണ്ടാകും. എന്നാൽ, വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞുകിടക്കും. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ആയിരിക്കും റമദാൻ ഒന്ന്. റമദാനിൽ സ്ഥാപനങ്ങളുടെ അടച്ചിടൽ തുടരുന്നതിന് ഒപ്പം യാത്രവിലക്ക് പുനരാരംഭിക്കും.
രാത്രി ഒമ്പതു മുതൽ പുലർച്ച നാല് വരെയായിരിക്കും സമയക്രമം. കോവിഡ് സംബന്ധിച്ച ഉന്നതാധികാര സമിതിയാണ് റമദാനിന് മുന്നോടിയായി കഴിഞ്ഞ ആഴ്ച ഇളവിന് അനുമതി നൽകിയത്. റമദാനിൽ ഇത്തവണ പള്ളികളിൽ തറാവീഹ് നമസ്കാരങ്ങളുണ്ടാവില്ല. പള്ളികളിൽ ഇഫ്താറടക്കം എല്ലാതരം കൂട്ടായ്മകൾക്കും വിലക്കുണ്ട്. ടെൻറുകളിലും പൊതുഇടങ്ങളിലും വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ആളുകൾ ഒത്തുചേരുന്ന എല്ലാ പ്രവർത്തനങ്ങളും ഒഴിവാക്കണമെന്ന് ഉത്തരവുണ്ട്.
കോവിഡ്വ്യാപനം നിയന്ത്രിക്കുന്നതിെൻറ ഭാഗമായാണ് വിവിധ നടപടികൾ സർക്കാർ സ്വീകരിച്ചുവരുന്നത്. റമദാനിൽ ധാരാളം ഇഫ്താർ സംഗമങ്ങളും കൂട്ടായ്മകളും രാജ്യത്ത് സ്വദേശികളും വിദേശികളും സംഘടിപ്പിക്കാറുണ്ട്. എന്നാൽ കോവിഡ് നിയന്ത്രിക്കാനായി കഴിഞ്ഞ വർഷവും ഇത്തവണയും ജനങ്ങളുടെ സഹകരണത്തോടെ ഇത്തരം കൂട്ടായ്മകൾ ഒഴിവാക്കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

