Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറ​മ​ദാ​ൻ:​ കൃ​ത്രി​മ...

റ​മ​ദാ​ൻ:​ കൃ​ത്രി​മ വി​ല​ക്ക​യ​റ്റം ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കും

text_fields
bookmark_border
റ​മ​ദാ​ൻ:​ കൃ​ത്രി​മ വി​ല​ക്ക​യ​റ്റം ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കും
cancel

മ​സ്ക​ത്ത്: റ​മ​ദാ​ൻ ആ​സ​ന്ന​മാ​യ​തോ​ടെ വി​ല​ക്ക​യ​റ്റം ത​ട​യാ​ൻ പ​രി​ശോ​ധ​ന​ക​ളു​മാ​യി ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി.​വി​ല സ്ഥി​ര​ത, ന്യാ​യ​മാ​യ വ്യാ​പാ​ര രീ​തി​ക​ൾ, ഉ​പ​ഭോ​ക്തൃ അ​വ​കാ​ശ സം​ര​ക്ഷ​ണം എ​ന്നി​വ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി വി​പ​ണി നി​രീ​ക്ഷ​ണ ശ്ര​മ​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യാ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​ന്യാ​യ​മാ​യ വി​ല​ക്ക് അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത നി​ല​നി​ർ​ത്തു​ന്ന​തി​നും വി​ത​ര​ണ​ക്കാ​ർ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഡ​യ​റ​ക്ട​റേ​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ദോ​ഫാ​റി​ലെ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ താ​യി ബി​ൻ സ​ലേം അ​ൽ ജു​നൈ​ബി പ​റ​ഞ്ഞു.

അ​ന്യാ​യ​മാ​യ വി​ല​വ​ർ​ധ​ന​വി​ലൂ​ടെ​യോ വ​ഞ്ച​നാ​പ​ര​മാ​യ ന​ട​പ​ടി​ക​ളി​ലൂ​ടെ​യോ റ​മ​ദാ​ൻ ആ​വ​ശ്യ​ക​ത​യെ ചൂ​ഷ​ണം ചെ​യ്യാ​നു​ള്ള ഏ​തൊ​രു ശ്ര​മ​ത്തി​നും ഒ​രു വി​ട്ടു​വീ​ഴ്ച​യും ഉ​ണ്ടാ​കി​ല്ല.​വി​ല​നി​ർ​ണ​യു​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​ക​ൾ ഉ​ണ്ടെ​ങ്കി​ൽ അ​തോ​റി​റ്റി​യു​ടെ 24/7 ഹോ​ട്ട്‌​ലൈ​നി​ലൂ​ടെ​യും ഇ​ല​ക്ട്രോ​ണി​ക് ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ​യും അ​റ​യി​ക്കാ​വു​ന്ന​താ​ണെ​ന്ന് അ​ൽ ജു​നൈ​ബി പ​റ​ഞ്ഞു. വി​പ​ണി​യി​ൽ അ​വ​ശ്യ​വ​സ്തു​ക്ക​ള​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.​പ​ഴം,പ​ച്ച​ക്ക​റി​ക​ൾ പോ​ലു​ള്ള അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ ആ​വ​ശ്യ​ക​ത​യി​ൽ കു​ത്ത​നെ വ​ർ​ധ​ന​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

​പ്രാ​ദേ​ശി​ക​വും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തു​മാ​യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ സ്ഥി​ര​മാ​യ വി​ത​ര​ണം ഉ​റ​പ്പാ​ക്കാ​നും ത​യാ​റെ​ടു​പ്പു​ക​ൾ എ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് സെ​ൻ​ട്ര​ൽ ഫ്രൂ​ട്ട്സ് ആ​ൻ​ഡ് വെ​ജി​റ്റ​ബി​ൾ​സ് മാ​ർ​ക്ക​റ്റി​ലെ (സി​ലാ​ൽ) ഓ​പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ഉ​സ്മാ​ൻ ബി​ൻ അ​ലി അ​ൽ ഹ​ത​ലി പ​റ​ഞ്ഞു.​ഫെ​ബ്രു​വ​രി 10 മു​ത​ൽ 17 വ​രെ, മൊ​ത്തം 236 ട്ര​ക്കു​ക​ൾ 5,970 ട​ൺ ഇ​റ​ക്കു​മ​തി ചെ​യ്ത പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും എ​ത്തി​ച്ചു.​

അ​തേ​സ​മ​യം 3,160 ഈ ​ലോ​ജി​സ്റ്റി​ക് ശ്ര​മ​ങ്ങ​ൾ​ക്ക് പു​റ​മേ, ആ​രോ​ഗ്യ​ത്തി​നും സു​ര​ക്ഷ​ക്കും മാ​ർ​ക്ക​റ്റ് മു​ന്തി​യ പ​രി​ഗ​ണ​ന ന​ൽ​കു​ന്നു​ണ്ട്. സി​ലാ​ലി​ന്റെ ടീം ​ശു​ചി​ത്വ മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ര​ന്ത​രം നി​രീ​ക്ഷി​ക്കു​ക​യും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്, കൃ​ഷി, മ​ത്സ്യ​ബ​ന്ധ​നം, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​മാ​യി അ​ടു​ത്ത് പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്നു.​

ഇ​ത് സ്ഥി​ര​ത​യു​ള്ള വി​പ​ണി നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്നു.180​ല​ധി​കം ഉ​ൽ​പ​ന്ന സാ​മ്പി​ളു​ക​ൾ ഇ​തി​ന​കം സു​ര​ക്ഷ​ക്കാ​യി പ​രീ​ക്ഷി​ച്ചു. ഇ​ത് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഉ​ൽ​പ​ന്ന​ത്തി​ന്റെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്നു.​റ​മ​ദാ​നി​ൽ വി​പ​ണി സ്ഥി​ര​ത നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി, ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ശ്ര​മ​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.​സാ​ധ​ന​ങ്ങ​ളു​ടെ വി​ല നി​രീ​ക്ഷി​ക്ക​ൽ, കാ​ല​ഹ​ര​ണ​പ്പെ​ട്ട സാ​ധ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്ക​ൽ, തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പ്ര​മോ​ഷ​ന​ൽ ഓ​ഫ​റു​ക​ൾ ത​ട​യു​ന്ന​തി​ന് മാ​ർ​ക്ക​റ്റ് സ​ർ​വേ​ക​ൾ ന​ട​ത്ത​ൽ എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.​കൂ​ടാ​തെ,താ​ഴ്ന്ന വ​രു​മാ​ന​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​നാ​യി,സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് സി.​പി.​എ. ‘റ​മ​ദാ​ൻ ബാ​സ്‌​ക​റ്റ്’ സം​രം​ഭം ആ​രം​ഭി​ച്ചു.

ഈ ​പു​ണ്യ​മാ​സ​ത്തി​ൽ കു​ടും​ബ​ങ്ങ​ൾ നേ​രി​ടു​ന്ന സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് ല​ഘൂ​ക​രി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ത​ര​ത്തി​ൽ ഭ​ക്ഷ​ണ കൊ​ട്ട​ക​ൾ ന​ൽ​കു​ന്നു.​വി​ല​ക്ക​യ​റ്റം ത​ട​യു​ന്ന​തി​നും എ​ല്ലാ​വ​ർ​ക്കും ന്യാ​യ​മാ​യ വി​ല ഉ​റ​പ്പാ​ക്കു​ന്ന​തി​നും പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​​തോ​റി​റ്റി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsRamadan 2025
News Summary - Ramadan: Strict action to prevent artificial price hike
Next Story