Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറ​മ​ദാ​ൻ: അ​ന്യാ​യ...

റ​മ​ദാ​ൻ: അ​ന്യാ​യ വി​ല വ​ർ​ധ​ന പാ​ടി​ല്ലെ​ന്ന്​  ഉ​പ​ഭോ​ക്​​തൃ അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ്​ 

text_fields
bookmark_border
റ​മ​ദാ​ൻ: അ​ന്യാ​യ വി​ല വ​ർ​ധ​ന പാ​ടി​ല്ലെ​ന്ന്​  ഉ​പ​ഭോ​ക്​​തൃ അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ്​ 
cancel

മ​സ്​​ക​ത്ത്​: റ​മ​ദാ​നി​ൽ സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ർ​ധി​പ്പി​ക്ക​രു​തെ​ന്ന്​ ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി വ്യാ​പാ​രി​ക​ൾ​ക്ക്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. നി​യ​മം ലം​ഘി​ക്കു​ന്ന വ്യാ​പാ​രി​ക​ൾ​ക്ക്​ പി​ഴ ചു​മ​ത്തും. 60 റി​യാ​ൽ മ​ു​ത​ൽ ആ​യി​രം റി​യാ​ൽ വ​രെ ഇ​ത്ത​ര​ക്കാ​ർ​ക്ക്​  പി​ഴ ചു​മ​ത്തു​മെ​ന്നും അ​തോ​റി​റ്റി വ​ക്താ​വ്​ പ​റ​ഞ്ഞു. റ​മ​ദാ​ൻ മാ​സം മു​ഴു​വ​ൻ സാ​ധ​ന​ങ്ങ​ളു​ടെ വി​ല നി​രീ​ക്ഷി​ക്കും. ചി​ല ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ​ക്ക്​ റ​മ​ദാ​നി​ൽ ആ​വ​ശ്യം വ​ർ​ധി​ക്കും. 

ഇ​ത്​ മു​ൻ​നി​ർ​ത്തി ചി​ല വ്യാ​പാ​രി​ക​ൾ വി​ല അ​ന്യാ​യ​മാ​യി വ​ർ​ധി​പ്പി​ക്കാ​റു​ണ്ട്. ആ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടേ​ത​ട​ക്കം വി​ല വ​ർ​ധി​ക്കു​ന്നി​ല്ലെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ നി​രീ​ക്ഷ​ണം സ​ഹാ​യി​ക്കും. പ​ഴ​ങ്ങ​ളു​ടെ​യും പ​ച്ച​ക്ക​റി​ക​ളു​ടെ​യും ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നും അ​ന്യാ​യ  വി​ല വ​ർ​ധ​ന​ ത​ട​യാ​നും മ​വേ​ല സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ലും സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നി​യ​മ​ലം​ഘ​നം ആ​വ​ർ​ത്തി​ക്കു​ന്ന പ​ക്ഷം പി​ഴ വ​ർ​ധി​പ്പി​ക്കു​ന്ന​ത​ട​ക്കം ശി​ക്ഷാ ന​ട​പ​ടി​ക​ളും കൈ​ക്കൊ​ള്ളും. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഭ​ക്ഷ​ണ​ത്തി​​​െൻറ​യും മ​റ്റ്​ അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ​യും ആ​വ​ശ്യ​ത്തി​ന്​ അ​നു​സ​രി​ച്ചു​ള്ള ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ മാ​ളു​ക​ളും സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളു​മാ​യും ചേ​ർ​ന്ന്​ അ​തോ​റി​റ്റി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ക​യാ​ണ്. 

ചെ​ക്​​​പോ​സ്​​റ്റു​ക​ളി​ൽ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന അ​തോ​റി​റ്റി ഇ​ൻ​സ്​​പെ​ക്​​ട​ർ​മാ​ർ ഒ​മാ​നി​ലേ​ക്ക്​ സാ​ധ​ന​ങ്ങ​ളു​മാ​യി പ്ര​വേ​ശി​ക്കു​ന്ന ട്ര​ക്കു​ക​ളു​ടെ എ​ണ്ണം എ​ടു​ക്കു​ന്നു​മു​ണ്ട്. ഇ​ത്​ പൂ​ഴ്​​ത്തി​വെ​പ്പ്​ ത​ട​യാ​ൻ സ​ഹാ​യി​ക്കും. വി​വി​ധ ഷോ​പ്പി​ങ്​ കേ​ന്ദ്ര​ങ്ങ​ളു​മാ​യി ചേ​ർ​ന്ന്​ ഇ​ക്കു​റി​യും ഉ​പ​ഭോ​ക്​​തൃ അ​തോ​റി​റ്റി റ​മ​ദാ​ൻ ബാ​സ്​​ക​റ്റ്​ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. അ​രി, ധാ​ന്യം, ഒാ​യി​ൽ പ​ഞ്ച​സാ​ര തു​ട​ങ്ങി 19ഒാ​ളം ഉ​ൽ​പ​ന്ന​ങ്ങ​ൾ അ​ട​ങ്ങി​യ​താ​ണ്​ ബാ​സ്​​ക​റ്റ്. ഒ​മ്പ​ത്​ റി​യാ​ൽ മു​ത​ൽ 10​ റി​യാ​ൽ വ​രെ​യാ​ണ്​ റ​മ​ദാ​ൻ ബാ​സ്​​ക​റ്റി​​​െൻറ വി​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsramadan shopping
News Summary - ramadan shopping-oman-gulf news
Next Story