റമദാൻ; തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണം - മന്ത്രാലയം
text_fieldsമസ്കത്ത്: റമദാൻ മാസത്തിൽ തൊഴിലാളികളുടെ തൊഴിൽ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കണമെന്ന് തൊഴിൽ മന്ത്രാലയം കമ്പനികളോട് ആവശ്യപ്പെട്ടു.കമ്പനി ജീവനക്കാരുടെ ക്ഷീണം നിരീക്ഷിക്കുകയും ജോലിസ്ഥലത്തെ സമ്മർദം കുറക്കുന്നതുൾപ്പെടെ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും വേണം.
റമദാൻ മാസത്തിലെ സാഹചര്യങ്ങൾക്ക് അനുയോജ്യമായ സുരക്ഷിതത്വവും ആരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷം തൊഴിലുടമകൾ നൽകണം. വെയിലത്തുള്ള ജോലി സമയം കുറക്കുക, അപകട സാധ്യതകളെക്കുറിച്ചും അവ തടയാനുള്ള വഴികളെക്കുറിച്ചും അവബോധം നൽകുക, മുഖം കഴുകാൻ തണുത്ത വെള്ളം നൽകുക, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ നൽകുക തുടങ്ങിയ കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
തൊഴിലാളികൾ അവരുടെ ആരോഗ്യം സംരക്ഷിക്കണം, സുഹൂർ (അത്താഴം) ഭക്ഷണം വൈകിപ്പിക്കണം, നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും വേണം.ജോലി ഷിഫ്റ്റുകൾ നിർണയിക്കുന്നതിൽ ഇരു കക്ഷികളും അനുയോജ്യമായ സമയം കണ്ടെത്തണം,അവ നീട്ടരുത്, പ്രഥമശുശ്രൂഷയും അടിയന്തര പ്രോട്ടോകോളുകളും തയാറാക്കണം, അത്താഴത്തിൽ കഫീനും പഞ്ചസാര പാനീയങ്ങളും ഒഴിവാക്കണം, കൂടാതെ ഏതെങ്കിലും വിട്ടുമാറാത്ത രോഗങ്ങളോ ഉപയോഗിക്കുന്ന മരുന്നുകളോ സൂപ്പർവൈസറെ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

