Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറ​മ​ദാ​ൻ:...

റ​മ​ദാ​ൻ: ധാ​ന്യ​മി​ല്ലു​ക​ളി​ൽ തി​ര​ക്കേ​റി

text_fields
bookmark_border
റ​മ​ദാ​ൻ: ധാ​ന്യ​മി​ല്ലു​ക​ളി​ൽ തി​ര​ക്കേ​റി
cancel

സു​ഹാ​ർ: റ​മ​ദാ​ൻ അ​ടു​ത്തെ​ത്തി​യ​തോ​ടെ ധാ​ന്യം പൊ​ടി​ച്ചു​കൊ​ടു​ക്കു​ന്ന മി​ല്ലു​ക​ളി​ൽ തി​ര​ക്കേ​റി. റ​മ​ദാ​നി​നു​മു​മ്പ്​ മ​സാ​ല​ക്കൂ​ട്ടു​ക​ൾ ത​യാ​റാ​ക്കു​ക എ​ന്ന​ത് സ്വ​ദേ​ശി​കു​ടും​ബ​ങ്ങ​ളു​ടെ ഒ​രു​ക്ക​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. ഒ​മാ​നി മ​സാ​ല സ്വ​ദേ​ശി പാ​ച​ക​ത്തി​ൽ ഒ​ഴി​ച്ചു​കൂ​ടാ​ൻ പ​റ്റാ​ത്ത ചേ​രു​വ​ക​ളാ​ണ്. രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും ഏ​റെ ശ്ര​ദ്ധേ​യ​മാ​യ പാ​ര​മ്പ​ര്യ രു​ചി​ക്കൂ​ട്ടാ​ണി​ത്. ജീ​ര​കം, മ​ല്ലി, മ​ഞ്ഞ​ൾ, പ​ട്ട, ഏ​ല​ക്ക, ഉ​ണ്ട​മു​ള​ക്, ത​ക്കോ​ലം, കു​രു​മു​ള​ക്, ജാ​തി​ക്ക, ഗ്രാ​മ്പൂ എ​ന്നി​ങ്ങ​നെ സു​ഗ​ന്ധ വ്യ​ഞ്ജ​ന​ങ്ങ​ൾ അ​തി​ന്റെ അ​നു​പാ​ത​ത്തി​ൽ ചേ​ർ​ത്ത് വ​റു​ത്തെ​ടു​ക്കും.

ഇ​ത്​ മി​ല്ലു​ക​ളി​ൽ എ​ത്തി​ച്ച് പൊ​ടി​ച്ചെ​ടു​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന രു​ചി​ക്കൂ​ട്ടു​ക​ളാ​ണ് ഒ​മാ​നി മ​സാ​ല. ഇ​ങ്ങ​നെ പൊ​ടി​ച്ചെ​ടു​ക്കു​ന്ന മ​സാ​ല​ക​ൾ റ​മ​ദാ​ൻ കാ​ല​ത്ത് അ​ഞ്ചോ ആ​റോ കു​ടും​ബ​ങ്ങ​ൾ​ക്ക്​ ഉ​പ​യോ​ഗി​ക്കാ​വു​ന്ന​തി​ൽ കൂ​ടു​ത​ലാ​യി​രി​ക്കും. മാ​റി​ത്താ​മ​സി​ക്കു​ന്ന മ​ക്ക​ൾ​ക്കും മ​രു​മ​ക്ക​ൾ​ക്കും മ​റ്റു കു​ടും​ബ​ക്കാ​ർ​ക്കും​​കൂ​ടി ന​ൽ​കാ​നു​ള്ള മ​സാ​ല​ക​ൾ ത​റ​വാ​ട്ടി​ൽ​നി​ന്ന് പൊ​ടി​ച്ചു ന​ൽ​കു​ക​യാ​ണ് പ​തി​വെ​ന്ന്​ ധാ​ന്യ​ങ്ങ​ളും മ​റ്റും പൊ​ടി​ച്ചു​കൊ​ടു​ക്കു​ന്ന സ​ഹ​മി​ലെ അ​ൻ​വ​ർ മ​ജാ​ൻ ക​മ്പ​നി മാ​നേ​ജ​ർ മ​ൻ​സൂ​ർ അ​റ​ക്ക​ൽ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മ​ട​ക്കം നി​ര​വ​ധി പേ​രാ​ണ്​ ധാ​ന്യ​ങ്ങ​ൾ​ പൊ​ടി​ക്കാ​നാ​യി മി​ല്ലു​ക​ളി​ൽ എ​ത്തി​യ​ത്. റ​മ​ദാ​ൻ കാ​ല​ത്ത് സ്വ​ദേ​ശി​ക​ളു​ടെ ഇ​ഷ്ട​വി​ഭ​വ​മാ​ണ് വ​ലി​യ വ​ട്ട​ത്തി​ൽ പ​പ്പ​ടം​പോ​ലെ ചു​ട്ടെ​ടു​ക്കു​ന്ന റി​ഗാ​ഗ്. നോ​മ്പു​തു​റ​യു​ടെ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​ണി​ത്. ഇ​തി​നാ​യി വാ​ങ്ങു​ന്ന ഗോ​ത​മ്പി​നും പ്ര​ത്യേ​ക​ത​യു​ണ്ട്.

ചു​ട്ടെ​ടു​ക്കാ​നും ബ്രൗ​ൺ ക​ള​റി​ൽ ല​ഭി​ക്കാ​നും ന​മ്പ​ർ മൂ​ന്ന് ആ​ട്ട​യാ​ണ് ഉ​പ​യോ​ഗി​ക്കു​ക. അ​ത് ചെ​റു​ത​രി രൂ​പ​ത്തി​ലാ​ണ്​ പൊ​ടി​ച്ചെ​ടു​ക്കു​ക. ഉ​രു​ള​ക്കി​ഴ​ങ്ങും മാം​സ​വും ചേ​ർ​ത്ത് ത​യാ​റാ​ക്കു​ന്ന ക​റി​യി​ൽ കു​തി​ർ​ത്തു ക​ഴി​ക്കു​ക​യാ​ണ് പ​തി​വ് എ​ന്നും മ​ൻ​സൂ​ർ പ​റ​യു​ന്നു. അ​രീ​സ് (അ​ൽ​സ) നോ​മ്പു​തു​റ​യു​ടെ ര​ണ്ടാം ഭ​ക്ഷ​ണ​ത്തി​ൽ സ്വ​ദേ​ശി​ക​ളു​ടെ മ​റ്റൊ​രു പു​രാ​ത​ന ഇ​ഷ്ട വി​ഭ​വ​മാ​ണ്. പ്ര​ത്യേ​ക ഗോ​ത​മ്പു​കൊ​ണ്ട് സ​മ​യ​മെ​ടു​ത്തു പാ​ച​കം ചെ​യ്തെ​ടു​ക്കു​ന്ന​താ​ണ് അ​രീ​സ്. നെ​യ്യും മാം​സ​വും ചേ​ർ​ത്തു​ണ്ടാ​ക്കു​ന്ന വി​ഭ​വം റ​മ​ദാ​ൻ കാ​ല​ത്ത് ക​ട​ക​ളി​ൽ ല​ഭി​ക്കും. അ​രീ​സി​നാ​യി നു​റു​ക്ക് രൂ​പ​ത്തി​ൽ പൊ​ടി​ച്ചു വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്ന ഈ ​ഗോ​ത​മ്പി​നു വ​ൻ ഡി​മാ​ൻ​ഡാ​ണെ​ന്ന് മ​സ്ക​ത്തി​ലെ ന​ദ ഹാ​പ്പി​നെ​സ് ട്രേ​ഡി​ങ്ങി​ന്റെ പാ​ക്കി​ങ് ക​മ്പ​നി​യാ​യ ബി​സ്മി​യു​ടെ പ്ര​തി​നി​ധി പ​റ​ഞ്ഞു. ധാ​ന്യ​ങ്ങ​ളു​ടെ കൂ​ടെ കാ​പ്പി​ക്കു​രു കൂ​ടി ക​ഹ്​​വ​ക്കാ​യി പൊ​ടി​ച്ചു​ന​ൽ​കു​ന്നു​ണ്ട്. ശ്രീ​ല​ങ്ക, ബ്ര​സീ​ൽ, സൗ​ദി, ഇ​ന്ത്യ, തു​ർ​ക്കി​യ എ​ന്നി​ങ്ങ​നെ നി​ര​വ​ധി കാ​പ്പി​ക്കു​രു ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadanoman
News Summary - Ramadan- rush in rice mills
Next Story