റമദാൻ ക്വിസ്: ആദ്യ വിജയികളെ പ്രഖ്യാപിച്ചു
text_fieldsരശ്മി സന്ദീപ്, കെൻസ ഷിസ
മസ്കത്ത്: ഗൾഫ് മാധ്യമവും നൂർ ഗസലും ചേർന്ന് സംഘടിപ്പിക്കുന്ന റമദാൻ ക്വിസ് മത്സരത്തിലെ ആദ്യ വിജയികളെ പ്രഖ്യാപിച്ചു. കെൻസ ഷിസ, രശ്മി സന്ദീപ് എന്നിവരാണ് വിജയികൾ. ഗൾഫ് മാധ്യമം പത്രം, മാധ്യമം വെബ്സൈറ്റ്, സോഷ്യൽ മീഡിയ പേജുകളിൽ ദിനേന പ്രസിദ്ധീകരിക്കുന്ന റമദാനുമായി ബന്ധപ്പെട്ട ചോദ്യത്തിന് ശരിയുത്തരമയക്കുന്നവരിൽനിന്നാണ് ദിവസവും നറുക്കെടുപ്പിലൂടെ വിജയികളെ തെരഞ്ഞെടുക്കുന്നത്. 30 ദിവസത്തെ വിജയികളിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരു മെഗാ വിജയിക്ക് ബംപർ സമ്മാനമായി 55 ഇഞ്ച് ടി.വിയും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

