റമദാൻ പ്രമോഷനൽ കാമ്പയിന്ലുലുവിൽ തുടക്കം
text_fieldsറമദാൻ പ്രമോഷനൽ കാമ്പയിന്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഒരുക്കിയ
ഉൽപന്നങ്ങൾ
മസ്കത്ത്: വിശുദ്ധ റമദാനിന് മുന്നോടിയായുള്ള പ്രമോഷനൽ കാമ്പയിന് ലുലു ഹൈപ്പർ മാർക്കറ്റുകളിൽ തുടക്കമായി. പാനീയങ്ങൾ, ശീതീകരിച്ച ഭക്ഷണങ്ങൾ, പുത്തൻ ഉൽപന്നങ്ങൾ, മറ്റ് പലചരക്ക് സാധനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ അവശ്യസാധനങ്ങൾക്കും പ്രത്യേക ഓഫറുകളും ഡിസ്ക്കൗണ്ടുകളും ഒരുക്കിയിട്ടുണ്ട്. ഈ മാസം ഒന്നിന് ആരംഭിച്ച കാമ്പയിൻ ഏപ്രിൽ 29വരെ സുൽത്താനേറ്റിലെ എല്ലാ ലുലു ഹൈപ്പർ മാർക്കറ്റുകളിലും നീണ്ടുനിൽക്കും. റമദാൻ ഓഫറുകൾ ലുലു ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ലഭ്യമാകും. ഓൺലൈൻ ഷോപ്പിങ് ആപ്പിൽ നിരവധി പ്രതിദിന ഡീലുകളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.
ഇത് ഷോപ്പിങ് കൂടുതൽ സൗകര്യപ്രദമാക്കും. റമദാൻ അവശ്യ സാധനങ്ങൾ വാങ്ങുന്നത് എളുപ്പമാക്കാൻ പ്രത്യേക റമദാൻ കിറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്. പാൽപൊടി, അരി, പഞ്ചസാര, ഇൻസ്റ്റന്റ് ഫുഡ്സ്, ജെല്ലികൾ, കെച്ചപ്പ്, എണ്ണ, പയർവർഗങ്ങൾ, പാസ്ത, ധാന്യങ്ങൾ, കാപ്പി, ചായ തുടങ്ങിയ പലചരക്ക് സാധനങ്ങളാണ് ഏറ്റവും കുറഞ്ഞ വിലയ്ക്ക് റമദാൻ കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. റമദാൻ പങ്കിടലിന്റെ സമയമായതിനാൽ, തങ്ങളുടെ പ്രിയപ്പെട്ടവർക്ക് എന്തെങ്കിലും സമ്മാനം നൽകാൻ ആഗ്രഹിക്കുന്നവർക്കായി വാച്ചുകൾ, പെർഫ്യൂമുകൾ, സ്വീറ്റ് ബോക്സുകൾ, വിവിധ ഗിഫ്റ്റ് ബാസ്ക്കറ്റുകൾ തുടങ്ങിയവയുടെ ഒരു നിരതന്നെ ഉപഭോക്താക്കൾക്കായി ലുലു അവതരിപ്പിച്ചിട്ടുണ്ട്. കാമ്പയിന്റെ ഭാഗമായി 1,00,000 റിയാലിന്റെ കാഷ് പ്രൈസുകൾ നേടാനുമുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ചുരുങ്ങിയത് പത്ത് റിയാൽ വിലയുള്ള ഉൽപന്നങ്ങൾ വാങ്ങുന്നവർക്കായിരിക്കും ഇ-റൈഫിൽ നറുക്കെടുപ്പിൽ പങ്കെടുക്കാൻ സാധിക്കുക.
10,000 റിയാലാണ് ഗ്രാന്റ് പ്രൈസ്. 100, 200, 500, 750, 5,000 റിയാൽ എന്നിങ്ങനെ പ്രതിവാര കാഷ് പ്രൈസുകൾ എട്ട് ആഴ്ചത്തേക്ക് 281 ഭാഗ്യശാലികൾക്കും ലഭിക്കും. ഉപഭോക്താക്കൾക്ക് അവരുടെ എല്ലാ റമദാൻ ആവശ്യങ്ങളും ഒരു കുടക്കീഴിൽ നിറവേറ്റുന്നതിനുള്ള ആത്യന്തിക ഷോപ്പിങ് കേന്ദ്രമായി ലുലുമാറിയതിൽ സന്തോഷമുണ്ടെന്ന് ഒമാനിലെ ലുലു ഹൈപ്പർമാർക്കറ്റ്സ് റീജിയണൽ ഡയറക്ടർ കെ.എ. ഷബീർ പറഞ്ഞു. പലചരക്ക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ, ഭക്ഷ്യേതര വിഭാഗങ്ങൾ എന്നിവയുൾപ്പെടെയുള്ള ഇനങ്ങളിൽ വലിയ കിഴിവുകളാണുള്ളത്. അവശ്യസാധനങ്ങൾ വാങ്ങുന്നത് മടുപ്പിക്കുന്ന ജോലിയായി കാണുന്ന ഉപഭോക്താക്കൾക്ക് ലുലുവിന്റെ റമദാൻ കിറ്റ് ഒരു അനുഗ്രഹമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

