Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറ​മ​ദാ​നി​ൽ...

റ​മ​ദാ​നി​ൽ കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ല​ഭി​ച്ച തു​ക​യി​ൽ മൂ​ന്നി​ര​ട്ടി വ​ർ​ധ​ന

text_fields
bookmark_border
റ​മ​ദാ​നി​ൽ കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ല​ഭി​ച്ച തു​ക​യി​ൽ മൂ​ന്നി​ര​ട്ടി വ​ർ​ധ​ന
cancel

മ​സ്​​ക​ത്ത്​: റ​മ​ദാ​നി​ൽ കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ല​ഭി​ച്ച​ത്​ 2.29 ല​ക്ഷം റി​യാ​ൽ. സു​ര​ക്ഷി​ത​മാ​യും സു​താ​ര്യ​മാ​യും ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്താ​നും അ​ര്‍ഹ​രി​ലേ​ക്കും ആ​വ​ശ്യ​ക്കാ​രി​ലേ​ക്കും ല​ഭി​ച്ച തു​ക​യു​ടെ വി​ഹി​തം എ​ത്തി​ക്കാ​നും സ​ര്‍ക്കാ​റി​​​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച ഒാ​ൺ​ലൈ​ൻ പോ​ർ​ട്ട​ലാ​യ  www.donate.om മു​ഖേ​ന​യാ​ണ്​ ഇൗ ​തു​ക ല​ഭി​ച്ച​ത്. വ​ർ​ഷം മു​ഴു​വ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ്​ ഇൗ ​പോ​ർ​ട്ട​ൽ. 

സ​കാ​ത്ത്, സ​ദ​ഖ, അ​നാ​ഥ സം​ര​ക്ഷ​ണം, പെ​രു​ന്നാ​ൾ വ​സ്​​ത്ര​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 5797 പേ​രാ​ണ്​ റ​മ​ദാ​നി​ൽ പ​ണം കൈ​മാ​റി​യ​ത്. ജൂ​ൺ 30 
വ​രെ​യു​ള്ള ക​ണ​ക്കെ​ടു​ക്കു​േ​മ്പാ​ൾ തു​ക 2.40 ല​ക്ഷ​മാ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. മേ​യ്​ മാ​സ​ത്തെ അ​പേ​ക്ഷി​ച്ച്​ നോ​ക്കു​േ​മ്പാ​ൾ മൂ​ന്നി​ര​ട്ടി തു​ക​യാ​ണ്​ റ​മ​ദാ​നി​ൽ ല​ഭി​ച്ച​ത്. 49,609 റി​യാ​ലാ​ണ്​ മേ​യി​ൽ ല​ഭി​ച്ച​തെ​ന്ന്​ പോ​ർ​ട്ട​ൽ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മു​ൻ​വ​ർ​ഷം റ​മ​ദാ​നി​നെ അ​പേ​ക്ഷി​ച്ച്​ നോ​ക്കു​േ​മ്പാ​ൾ  മൂ​ന്നു​ ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ്​ ഇ​ത്ത​വ​ണ ദാ​ന​ധ​ർ​മ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ​ത്. ദാ​ന​ധ​ർ​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​വ​സ്​​ഥ​ക​ൾ ക്ര​മീ​ക​രി​ക്കു​ക ല​ക്ഷ്യ​മി​ട്ട്​ 2009ലാ​ണ്​ വെ​ബ്​​സൈ​റ്റി​ന്​ തു​ട​ക്ക​മി​ട്ട​ത്. ഇ​തു​വ​രെ 2.48 ദ​ശ​ല​ക്ഷം റി​യാ​ൽ അ​ർ​ഹ​ർ​ക്കാ​യി വി​ത​ര​ണം ചെ​യ്​​തി​ട്ടു​ണ്ട്. ഇൗ ​വ​ർ​ഷം ഇ​തു​വ​രെ 13,000 പേ​രി​ൽ നി​ന്ന്​ 3.94 ല​ക്ഷം റി​യാ​ലാ​ണ്​ സ്വ​രൂ​പി​ച്ചി​ട്ടു​ള്ള​ത്. എ​ന്തെ​ങ്കി​ലും പ്ര​ത്യേ​ക ഉ​ദ്ദേ​ശ്യ​ങ്ങ​ൾ​ക്കോ ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​ക​ൾ​ക്ക്​ പ്ര​ത്യേ​ക​മാ​യോ തു​ക ന​ൽ​കാ​ൻ ക​ഴി​യും. ദാ​ർ അ​ൽ അ​ത്ത ചാ​രി​റ്റി, ഒ​മാ​ൻ കാ​ൻ​സ​ർ അ​സോ​സി​യേ​ഷ​ൻ, എ​ൻ​വ​യ​ൺ​മ​​െൻറ​ൽ സൊ​സൈ​റ്റി ഒാ​ഫ്​ ഒ​മാ​ൻ തു​ട​ങ്ങി 25ഒാ​ളം സം​ഘ​ട​ന​ക​ളെ​യാ​ണ്​ വെ​ബ്​​സൈ​റ്റി​ൽ ലി​സ്​​റ്റ്​ ചെ​യ്​​തി​ട്ടു​ള്ള​ത്. കാ​ര​ണ​ങ്ങ​ളി​ൽ യ​മ​ൻ, സി​റി​യ ജ​ന​ത​ക്കു​ള്ള സ​ഹാ​യ​വും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsramadan oman
News Summary - ramadan oman gulf news
Next Story