റമദാൻ: ഉപഭോക്താക്കള്‍ക്ക് സമ്മാനങ്ങളുമായി കെ.എം. ട്രേഡിങ് - അൽ സഫ ഗ്രൂപ്
text_fieldsമസ്കത്ത്: റമദാനില്‍ ഉപഭോക്താക്കള്‍ക്ക് വിലയേറിയ സമ്മാനങ്ങളും മികച്ച ഷോപ്പിങ് അനുഭവങ്ങളും സമ്മാനിക്കാന്‍ കെ.എം. ട്രേഡിങ് - അൽ സഫ ഗ്രൂപ്. ഷോപ്പ് ആൻഡ് ഡ്രൈവ് ക്യാമ്പയിനിലൂടെ ഏഴ് കാറുകളാണ് ഉപഭോക്താക്കള്‍ക്ക് സമ്മാനമായി ലഭിക്കുക. ഫബ്രുവരി 23ന് ആരംഭിച്ച ക്യാമ്പയിന് ഏപ്രിൽ ഏഴുവരെ തുടരുമെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ അറിയിച്ചു.
പ്രമോഷന് കാലയളിവില്‍ കെ.എം. ട്രേഡിങ് റൂവി, സലാല, കെ.എം. ഹൈപ്പർ മാർക്കറ്റ് അല്‍ഖുവൈര്‍, സഹം, അൽസഫ ആമിറാത്ത്, ദങ്ക്, അൽസഫ മാൾ മബേല എന്നിവിടങ്ങളില്‍ നിന്നും 10 റിയാലിന് സാധനങ്ങള്‍ വാങ്ങുന്ന ഓരോ ഉപഭോക്താക്കള്‍ക്കും ലഭിക്കുന്ന കൂപ്പണ്‍ വഴി നറുക്കെടുപ്പില്‍ പങ്കാളികളാവാം. മൂന്ന് ഹ്യുണ്ടായ് ടക്സണ്, നാല് ഹ്യൂണ്ടായ് ആക്സന്റ് വാഹനങ്ങളാണ് സമ്മാനങ്ങളായി നല്‍കുന്നത്. ഏപ്രിൽ 17 വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്ക് ഗ്രാന്റ് നറുക്കെടുപ്പ് നടക്കും.
റമദാനില്‍ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും ഷോപ്പിങ് എളുപ്പവും ആസ്വാദ്യകരവുമാക്കുന്നതിനും മുഴുവന്‍ ഔട്ട്ലെറ്റുകളിലും മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും മികച്ച ഉൽപ്പന്നങ്ങള്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മാനേജ്മെന്റ് പ്രതിനിധികള്‍ അറിയിച്ചു. ഫ്രഷ് ഉത്പന്നങ്ങള്‍, പാനീയങ്ങള്‍, ശീതീകരിച്ച ഭക്ഷണങ്ങള്‍, മറ്റ് പലചരക്ക് സാധനങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ അവശ്യ സാധനങ്ങളുടെയും വലിയ ശേഖരം തന്നെയാണ് ഓരോ ഔട്ട്ലെറ്റുകളിലും ഒരുക്കിയിട്ടുള്ളതെന്നും മാനേജ്മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

