Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightചെ​റി​യ...

ചെ​റി​യ പെ​രു​ന്നാ​ളി​ന് അ​ഞ്ചു​ദി​വ​സ​ത്തെ ദീ​ര്‍ഘ അ​വ​ധി ല​ഭി​ച്ചേ​ക്കും

text_fields
bookmark_border
ചെ​റി​യ പെ​രു​ന്നാ​ളി​ന് അ​ഞ്ചു​ദി​വ​സ​ത്തെ ദീ​ര്‍ഘ അ​വ​ധി ല​ഭി​ച്ചേ​ക്കും
cancel

മ​സ്‌​ക​ത്ത്: ഒ​മാ​നി​ൽ ഈ​ദു​ല്‍ ഫി​ത്വ​്റി​നാ​യി വാ​രാ​ന്ത്യ അ​വ​ധി​യ​ട​ക്കം അ​ഞ്ചു​ദി​വ​സ​ത്തെ അ​വ​ധി ദി​ന​ങ്ങ​ൾ ല​ഭി​​ച്ചേ​ക്കും. സു​ൽ​ത്താ​നേ​റ്റി​ലെ ഏ​കീ​കൃ​ത അ​വ​ധി ച​ട്ട​ങ്ങ​ള്‍ പ്ര​കാ​രം റ​മ​ദാ​നി​ലെ 29 മു​ത​ല്‍ ശ​വ്വാ​ൽ മൂ​ന്നു വ​രെ​യാ​ണ് ഔ​ദ്യോ​ഗി​ക അ​വ​ധി കാ​ല​യ​ള​വ്.

ഇ​ത്ത​വ​ണ ഇ​ത് മാ​ര്‍ച്ച് 19 വ്യാ​ഴാ​ഴ്ച ആ​രം​ഭി​ച്ച് മാ​ര്‍ച്ച് 23 തി​ങ്ക​ളാ​ഴ്ച അ​വ​സാ​നി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തോ​ടെ പൗ​ര​ന്മാ​ര്‍ക്കും പ്ര​വാ​സി​ക​ള്‍ക്കും യാ​ത്ര​ക​ള്‍, കു​ടും​ബ​സം​ഗ​മ​ങ്ങ​ള്‍, വി​നോ​ദ​യാ​ത്ര​ക​ള്‍ എ​ന്നി​വ​ക്ക് തു​ട​ർ​ച്ച​യാ​യ അ​ഞ്ചു​ദി​വ​സ​ത്തെ അ​വ​ധി ല​ഭി​ച്ചേ​ക്കും.

2026ലെ ​അ​വ​ധി​യു​ടെ ദൈ​ര്‍ഘ്യം ഒ​മാ​ന്‍ തൊ​ഴി​ല്‍ നി​യ​മ​ത്തി​ലെ പ്ര​ത്യേ​ക വ്യ​വ​സ്ഥ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. ഔ​ദ്യോ​ഗി​ക അ​വ​ധി​യു​ടെ ആ​ദ്യ​ദി​നം വാ​രാ​ന്ത്യ​ത്തോ​ടു​കൂ​ടി വ​ന്നാ​ല്‍ പ​ക​രം അ​വ​ധി അ​നു​വ​ദി​ക്ക​ണ​മെ​ന്ന​താ​ണ് നി​യ​മം. പെ​രു​ന്നാ​ളി​ന്റെ ആ​ദ്യ​ദി​നം മാ​ര്‍ച്ച് 20 വെ​ള്ളി​യാ​ഴ്ച​യി​ലാ​യേ​ക്കു​മെ​ന്ന ജ്യോ​തി​ശാ​സ്ത്ര ക​ണ​ക്കു​കൂ​ട്ട​ലി​നെ തു​ട​ര്‍ന്ന് ജീ​വ​ന​ക്കാ​ര്‍ക്ക് ഒ​രു അ​ധി​ക അ​വ​ധി ല​ഭി​ക്കും.

പൊ​തു​മേ​ഖ​ല​യി​ലും സ്വ​കാ​ര്യ മേ​ഖ​ല​യി​ലും ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ക്ക് അ​വ​ധി​യു​ടെ പൂ​ര്‍ണ പ്ര​യോ​ജ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് ഈ ​വ്യ​വ​സ്ഥ. അ​ഞ്ചു​ദി​വ​സ​ത്തെ അ​വ​ധി​ക്ക് ശേ​ഷം മാ​ര്‍ച്ച് 24 മു​ത​ല്‍ ഔ​ദ്യോ​ഗി​ക​മാ​യി ജോ​ലി പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് തൊ​ഴി​ല്‍ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​തേ​സ​മ​യം, അ​വ​ധി​യു​ടെ അ​ന്തി​മ പ്ര​ഖ്യാ​പ​നം ച​ന്ദ്ര​ദ​ര്‍ശ​ന​ത്തെ ആ​ശ്ര​യി​ച്ചാ​യി​രി​ക്കും. ശ​വ്വാ​ല്‍ പു​തു​ച​ന്ദ്ര​ദ​ര്‍ശ​ന​ത്തി​നാ​യി ഔ​ഖാ​ഫ്-​മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള മു​ഖ്യ സ​മി​തി മാ​ര്‍ച്ച് 19ന് ​വൈ​കീ​ട്ട് യോ​ഗം ചേ​രും.

അ​റ​വു​ശാ​ല​ക​ള്‍ക്ക് റ​മ​ദാ​ന്‍ സ​മ​യ​ക്ര​മം പ്ര​ഖ്യാ​പി​ച്ചു

മ​സ്‌​ക​ത്ത്: റ​മ​ദാ​ന്‍ മാ​സ​ത്തോ​ട​നു​ബ​ന്ധി​ച്ച് സീ​ബ്, ആ​മി​റാ​ത്ത് മേ​ഖ​ല​ക​ളി​ലെ അ​റ​വു​ശാ​ല​ക​ളു​ടെ പ്ര​വൃ​ത്തി​സ​മ​യം പു​തു​ക്കി നി​ശ്ച​യി​ച്ച​താ​യി മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് പു​തി​യ സ​മ​യ​ക്ര​മം. റ​മ​ദാ​ന്‍ സ​മ​യ​ക്ര​മം പ്ര​കാ​രം ക​മ്പ​നി​ക​ള്‍ക്കും മാം​സ​ക്ക​ട​ക​ള്‍ക്കും ദി​വ​സ​വും രാ​വി​ലെ ആ​റു മു​ത​ല്‍ ഒ​മ്പ​തു വ​രെ അ​റ​വു​ശാ​ല സേ​വ​നം ല​ഭ്യ​മാ​കും. വ്യ​ക്തി​ഗ​ത ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കാ​യി വൈ​കീ​ട്ട് നാ​ലു മു​ത​ല്‍ രാ​ത്രി ഒ​മ്പ​തു വ​രെ​യാ​ണ് സേ​വ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച​ക​ളി​ല്‍ ര​ണ്ട് ഷി​ഫ്റ്റു​ക​ളി​ലാ​യാ​ണ് പ്ര​വ​ര്‍ത്ത​നം. രാ​വി​ലെ ആ​റു മു​ത​ല്‍ 11 വ​രെ​യും ഉ​ച്ച​ക്ക് ര​ണ്ടു മു​ത​ല്‍ നാ​ലു വ​രെ​യും സേ​വ​നം ല​ഭ്യ​മാ​കും. ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് കൂ​ടു​ത​ല്‍ സൗ​ക​ര്യം ഉ​റ​പ്പാ​ക്കു​ന്ന​താ​ണ് ഈ ​ക്ര​മീ​ക​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. തി​ര​ക്ക് കു​റ​ക്കാ​നും സേ​വ​ന​ങ്ങ​ള്‍ ക്ര​മീ​ക​രി​ച്ച രീ​തി​യി​ല്‍ ന​ല്‍കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് സ​മ​യ​ക്ര​മം പു​നഃ​സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു. അം​ഗീ​കൃ​ത ആ​രോ​ഗ്യ, സു​ര​ക്ഷ, പ​രി​ശോ​ധ​ന മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍ശ​ന​മാ​യി പാ​ലി​ച്ചാ​യി​രി​ക്കും എ​ല്ലാ സേ​വ​ന​ങ്ങ​ളും തു​ട​രു​ക​യെ​ന്നും പൊ​തു​ജ​നാ​രോ​ഗ്യ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsRamadan Holidaysgulf news malayalam
News Summary - ramadan; five-day long vacation
Next Story