Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസീബ് സൂഖിൽ...

സീബ് സൂഖിൽ സ്നേഹവിരുന്നൊരുക്കി നദ ഗ്രൂപ്പ്; രണ്ടായിരത്തോളം പേർ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു

text_fields
bookmark_border
സീബ് സൂഖിൽ സ്നേഹവിരുന്നൊരുക്കി നദ ഗ്രൂപ്പ്; രണ്ടായിരത്തോളം പേർ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു
cancel

മസ്കത്ത്: റമദാൻ പകർന്നുനൽകുന്ന ഐക്യത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശം വിളിച്ചോതി നദ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ നേതൃത്വത്തിൽ വിപുലമായ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സീബ് സൂഖിലെ സുൽത്താൻ ഖാബൂസ് മസ്ജിദിന് സമീപമുള്ള നദ ക്യാഷ് ആൻഡ് ക്യാരി സ്റ്റോറിനോട് ചേർന്നൊരുക്കിയ സംഗമത്തിൽ സ്വദേശികളും പ്രവാസികളുമായ രണ്ടായിരത്തോളം പേർ പങ്കെടുത്തു.

വ്യത്യസ്ത സംസ്കാരങ്ങളിലും രാജ്യങ്ങളിലുമുള്ള കുടുംബങ്ങളും തൊഴിലാളികളും നാട്ടുകാരും ഒരേ നിരയിലിരുന്ന് നോമ്പുതുറന്നത് നഗരത്തിൽ ഐക്യത്തിന്റെ ഹൃദയസ്പർശിയായ കാഴ്ചയായി. റമദാന്റെ യഥാർത്ഥ ആത്മാവായ പങ്കുവെക്കലിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി മാറിയ സംഗമത്തിൽ നദ ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ സലാം, മാനേജിങ് ഡയറക്ടർ അബ്ദുൽ ആസിഫ്, ഡയറക്ടർ അബ്ദുൽ സലീം എന്നിവർ ചേർന്ന് അതിഥികളെ സ്വീകരിച്ചു.

സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും ഒന്നിപ്പിക്കാൻ ഇത്തരം സംഗമങ്ങൾക്ക് സാധിക്കുമെന്ന് ചെയർമാൻ അബ്ദുൽ സലാം പറഞ്ഞു. ഇത്തരം കൂട്ടായ്മകൾ റമദാന്റെ യഥാർത്ഥ സന്ദേശമായ സ്നേഹവും ഐക്യവും സമൂഹത്തിലേക്ക് എത്തിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇഫ്താർ സംഗമത്തിന് പുറമെ, നഗരത്തിലെ പ്രധാന ട്രാഫിക് സിഗ്നലുകൾ കേന്ദ്രീകരിച്ച് യാത്രക്കാർക്കായി ആയിരത്തോളം ഇഫ്താർ കിറ്റുകളും നദ ഗ്രൂപ്പ് വിതരണം ചെയ്തു. യാത്രക്കിടയിൽ നോമ്പുതുറക്കാൻ പ്രയാസപ്പെടുന്ന വാഹനയാത്രക്കാർക്കും വഴിയാത്രക്കാർക്കും ഈ പ്രവർത്തനം വലിയ ആശ്വാസമായി. വിപുലമായ ഇഫ്താർ വിരുന്നും കിറ്റ് വിതരണവും നദ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സാമൂഹിക ഉത്തരവാദിത്തം ബോധ്യപ്പെടുത്തുന്നതുകൂടിയായി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadanOman
News Summary - ramadan celebration
Next Story