Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറ​മ​ദാ​ൻ: ആ​ദ്യ...

റ​മ​ദാ​ൻ: ആ​ദ്യ ആ​​ഴ്ച​യി​ൽ ര​ക്തം ദാ​നം ചെ​യ്​​ത​ത്​ 560 പേ​ർ

text_fields
bookmark_border
Blood Donation Camp
cancel

മ​സ്ക​ത്ത്​: ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് ബ്ല​ഡ് ബാ​ങ്ക്സ് സ​ർ​വി​സ​സി​ൽ റ​മ​ദാ​നി​ന്‍റെ ആ​ദ്യ ആ​​ഴ്ച​യി​ൽ 560 ആ​ളു​ക​ൾ ര​ക്​​ത​ദാ​നം ചെ​യ്​​ത​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. എ​ല്ലാ വ​ർ​ഷ​വും റ​മ​ദാ​നി​ൽ രാ​ജ്യ​ത്തെ ര​ക്​​ത ബാ​ങ്കു​ക​ളി​ൽ ര​ക്ത​ത്തി​ന്​ ക്ഷാ​മം നേ​രി​ടാ​റു​ണ്ട്. ഇ​ത്​ മു​ന്നി​ൽ ക​ണ്ട്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഈ ​വ​ർ​ഷം ആ​ളു​ക​ളോ​ട്​ ര​ക്തം ദാ​നം ചെ​യ്യ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. 560 ആ​ളു​ക​ൾ ര​ക്​​ത​ദാ​നം ചെ​യ്​​ത​തി​ന്​ പു​റ​മെ 52 പേ​ർ പ്ലേ​റ്റ്‌​ല​റ്റു​ക​ളും ദാ​നം ചെ​യ്ത​താ​യി ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് ബ്ല​ഡ് ബാ​ങ്ക്സ് സ​ർ​വി​സ​സ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ബൗ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കി​ന് റ​മ​ദാ​നി​ൽ 2,700ല​ധി​കം ര​ക്ത​ദാ​താ​ക്ക​ളും 260 പ്ലേ​റ്റ്‌​ല​റ്റ് ദാ​താ​ക്ക​ളും ആ​വ​ശ്യ​മാ​ണ്. റ​മ​ദാ​നി​ല്‍ ഞാ​യ​ര്‍ മു​ത​ല്‍ വ്യാ​ഴം വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ എ​ട്ട് മു​ത​ല്‍ ഉ​ച്ച​ക്ക് 12.30 വ​രെ​യും എ​ല്ലാ ദി​വ​സം രാ​ത്രി 7.30 മു​ത​ല്‍ രാ​ത്രി 11.30 വ​രെ​യും ര​ക്തം ദാ​നം ചെ​യ്യാ​വു​ന്ന​താ​ണ്. പ്ലേ​റ്റ്‌​ല​റ്റ് ദാ​നം ചെ​യ്യാ​നു​ള്ള സ​മ​യ​പ​രി​ധി രാ​ത്രി 10.30 ആ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blooddonationRamadan 2023
News Summary - Ramadan: 560 people donated blood in the first week
Next Story