നല്ല ഓർമകൾ നമ്മുടെ മനസ്സിനെ തണുപ്പിക്കും. ആ ഓർമകൾ നാം നാളെത്ത തലമുറക്ക് ഓര്‍ക്കാൻ പങ്കുവെക്കുേമ്പാൾ കഴിഞ്ഞകാലത്തെ സുഖമുള്ള ഓര്‍മകൾ അയവിറക്കാൻകൂടി സാധിക്കുന്നു. നന്മയും സന്തോഷവും നിറഞ്ഞ ജീവിതം ലഭ്യമാവാൻ റമദാൻ വ്രതം ഏറെ സഹായകരമാണെന്ന് നല്ലവരായ കുറെ മുസ്ലിം കൂട്ടുകാരിൽനിന്ന് കേട്ടും കണ്ടും മനസ്സിലാക്കിയിട്ടുണ്ട്.
ദരിദ്രനും സമ്പന്നനും ഒരുപോലെ വിശപ്പിെൻറ വിളി ആസ്വദിക്കുന്ന കാലമാണ് റമദാൻ. സ്വന്തം വിശപ്പും ദാഹവും നിയന്ത്രിക്കാനും അന്യെൻറ വിശപ്പിനെക്കുറിച്ച് മനസ്സിലാക്കാനും കഴിയുന്ന സമയമാണ് ഇത്. ക്ഷമ, കര്‍ത്തവ്യബോധം, ഐഹികവികാരങ്ങളിലുള്ള നിയന്ത്രണം ഇവയൊക്കെ റമദാൻ നൽകുന്ന ഗുണങ്ങളാണ്. പ്രവാസ ജീവിതത്തിൽ റമദാനും പെരുന്നാളും എല്ലാ ആഘോഷങ്ങളും സുഹൃത്തുക്കളെയും കുടുംബങ്ങളെയും ഉൾപ്പെടുത്തിയവയാണ്. ബാങ്കുവിളികളുടെ സമയം ഇഫ്താർ വിരുന്നിെൻറ ക്ഷണക്കത്തുകളാക്കുന്നു. കോളജിൽ പഠിക്കുേമ്പാൾ സുഹൃത്തുക്കൾ നോെമ്പടുക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ, അന്നൊന്നും അതിെൻറ പ്രാധാന്യം മനസ്സിലാക്കിയിരുന്നില്ല.
ഒന്നുമാത്രം ഓർമയുണ്ട്, ഹസീനയുടെ വീട്ടിൽ നിന്നും വന്നിരുന്ന കൊതിയൂറുന്ന ബിരിയാണി. എന്നാൽ, ഇന്ന് കുറച്ചുകൂടി ആഴത്തിൽ എന്താണ്, എന്തിനാണ്, എന്തിനുവേണ്ടിയാണ് നോമ്പും പെരുന്നാളും ആഘോഷിക്കുന്നതെന്ന് മനസ്സിലാക്കാൻ സാധിച്ചു. ഇന്ന് മസ്കത്തിൽ സബിതയുടെയും ഷെഹനാസിെൻറയും സജനയുടെയും സുരയ്യയുടെയും യാസ്മിെൻറയും റസിയത്തയുടെയും വീട്ടിലെ ഇഫ്താർ വിരുന്നുകൾക്ക് സപ്ന ജോർജും ദേവി സുരേഷും സിബി ജേക്കബും ഗീത സോമകുമാറും സിജി ജോസഫും വിരുന്നുകാർ മാത്രമല്ല. അവർ പ്രാർഥനയിലും പാചകത്തിലും ഇഫ്താറിനും ഒരേപോലെ പങ്കാളികളാകുന്നു. നല്ല സൗഹൃദത്തിെൻറ ഓർമകളിൽ സൂക്ഷിക്കാൻ നല്ല ചിന്തകളും പ്രാർഥനകളും ഒരുപോലെ പങ്കുവെക്കുന്നു. ഇഫ്താർ എല്ലാ ജാതിമതസ്ഥരുടെയും പങ്കാളിത്തത്തോടെ സ്നേഹത്തോടും ബഹുമാനത്തോടെയും ചെയ്യാൻ സാധിക്കുമെന്ന് മനസ്സിലാക്കാൻ പ്രവാസജീവിതത്തിൽ സാധിച്ചു.
കഴിഞ്ഞ ആഴ്ച പോയ ഒരു ഇഫ്താറിൽ നല്ലൊരു കൂട്ടായ്മയിലും റമാദാനെക്കുറിച്ചുള്ള ഒരു ചോദ്യോത്തരവേളയിലും പങ്കെടുക്കാൻ സാധിച്ചു. സ്കൂളുകളിൽ, വിദ്യാര്‍ഥികളുടെ അമ്മമാർ ഇഫ്താർ സംഘടിപ്പിക്കാറുണ്ട്. ആവശ്യമായ ഭക്ഷണങ്ങൾ തയാറാക്കിയും ചെറിയ മൈലാഞ്ചിയിടൽ മത്സരങ്ങൾ ഒരുക്കിയും അതിനെ സൗഹൃദത്തിെൻറ മേലാട അണിയിക്കുന്നു. വിദ്യാർഥികളിൽ മതസൗഹാർദം വളർത്തുന്നതിനായുള്ള ഇൗ ഇഫ്താർ വിരുന്നുകൾ മാതൃകയാക്കേണ്ടവയാണ്.