നാന്നൂറോളം പേർക്ക് നോമ്പുതുറയൊരുക്കി കറാമ ഹൈപ്പർ മാർക്കറ്റ്
text_fieldsമസ്കത്ത്: തെൻറ സ്ഥാപനത്തിൽ നോമ്പുതുറ സമയത്ത് സാധനങ്ങൾ വാങ്ങിക്കാൻ എത്തുന്നവർക്കായി അഞ്ചുവർഷം മുമ്പാണ് റൂവിയിലെ കറാമ ഹൈപ്പർ മാർക്കറ്റ് ഉടമ നാസർ സ്ഥാപനത്തോടനുബന്ധിച്ച് നോമ്പുതുറ സംഘടിപ്പിച്ച് തുടങ്ങിയത്. തുടക്കത്തിൽ ഏകദേശം അമ്പതുപേർക്കായി തുടങ്ങിയ നോമ്പുതുറക്ക് ഇന്ന് പ്രതിദിനം നാന്നൂറോളം ആളുകൾ എത്തുന്നു. ഹൈപ്പർ മാർക്കറ്റിെൻറ പാർക്കിങ് സ്ഥലത്താണ് നോമ്പുതുറ ക്രമീകരിച്ചിരിക്കുന്നത്.
എല്ലാ ദേശക്കാരും ഇവിടെ നോമ്പുതുറക്കായി എത്തുന്നു. സ്ഥാപനത്തിൽനിന്നുതന്നെയുള്ള വിവിധ തരം പഴവർഗങ്ങൾ, മോര്, വെള്ളം എന്നിവെക്കാപ്പം ബിരിയാണി, നെയ്ച്ചോറ്, ഇറച്ചിച്ചോറ്, പൊറോട്ട എന്നിവ ദിനംപ്രതി മാറിമാറി നൽകും. മറ്റു സ്ഥലങ്ങളിലെ സമൂഹ നോമ്പുതുറകളെ പോലെ ഇവിടെ ആറോ എട്ടോ പേർക്ക് ഒരുമിച്ചല്ല ഭക്ഷണം നൽകുന്നത്. മറിച്ച്, ഓരോരുത്തർക്കും പ്രത്യേകമാണ്. ഭക്ഷണം കഴിഞ്ഞാൽ ഒമാനി കാവയും നൽകും. സ്ഥാപനത്തോടടുത്തുള്ള ചെറിയ പള്ളിയിൽ നമസ്കരിക്കാനും സൗകര്യം ഉണ്ട്. പള്ളിക്ക് സ്ഥിരമായി ഇമാമും ഉണ്ട്. വർഷങ്ങളായി തുടരുന്ന നോമ്പുതുറ കഴിയുന്നത്ര കാലം തുടരണമെന്നു മാത്രമാണ് തെൻറ ആഗ്രഹമെന്നും അതിനായി വരുന്ന ചെലവ് കാര്യമല്ലെന്നും ഉടമ നാസർ പറഞ്ഞു. സ്ഥാപനത്തിലെ ജീവനക്കാർ തന്നെയാണ് നോമ്പുതുറക്ക് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
