സലാല: അന്തരിച്ച മുൻപ്രധാനമന്ത്രി രാജീവ്ജിയുടെ 31മത് രക്തസാക്ഷിത്വ ദിനം സലാല ഒ.ഐ.സി.സി റീജനൽ കമ്മിറ്റി രാജീവ് സ്മൃതി ദിനമായി ആചാരിച്ചു. ഇന്ത്യയുടെ വികസന സ്വപ്നങ്ങൾക്ക് കമ്പ്യൂട്ടർ വിപ്ലവത്തിലൂടെ പുതിയ മാനങ്ങൾ നൽകിയ നേതാവായിരുന്നു രാജീവ് ഗാന്ധിയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കണ്ണൂർ ഡി.സി.സി സെക്രട്ടറി പൊയിൽ മുഹമ്മദ് അഭിപ്രായപെട്ടു . സെക്രട്ടറി ധന്യാരാജൻ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി അജി ഹനീഫ സ്വാഗതവും വിജയൻ നന്ദിയും പറഞ്ഞു. .കേന്ദ്ര കമ്മിറ്റി അംഗം ദീപക് മോഹൻദാസ്, സെക്രട്ടറി ഷിജു ജോർജ്, ഹരി ചേർത്തല, പ്രവീൺകുമാർ റഫീഖ്, സദാനന്ദൻ, ടിജോ, സാജൻ, എന്നിവർ സംസാരിച്ചു.
കോൺഗ്രസ് അനുഭാവികൾ ചേർന്ന് സലാലയിൽ മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ അനുസ്മരണം സംഘടിപ്പിച്ചു. മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ നടന്ന പരിപാടിയിൽ ഐ.എസ്.സി മുൻ വൈസ് പ്രസിഡന്റ് എക്.എൻ.കെ മോഹൻ ദാസ് അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു. വിവര സാങ്കേതിക രംഗത്ത് മാത്രമല്ല ഗ്രാമ വികസന രംഗത്തും രാജീവ് ഗാന്ധി നടത്തിയ മുന്നേറ്റങ്ങളാണ് വികസന ഇന്ത്യയുടെ ജീവനാഡിയെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഹരികുമാർ ഓച്ചിറ അധ്യക്ഷത വഹിച്ചു. ശ്യം മോഹൻ, ഷാജി ഹാഫ, ഗോപൻ, മണി പേരാവൂർ,ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.ഷിജിൽ സ്വാഗതവും അനീഷ് നാന്ദിയും പറഞ്ഞു. റിസാൻ മാസ്റ്റർ, നിയാസ്, സജീവ് ജോസഫ്, നിസാം എന്നിവർ നേത്യത്വം നൽകി.