മഴക്കെടുതി: കർഷകർക്ക് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി
text_fieldsമന്ത്രി ഡോ. സൗദ് ബിൻ ഹമൂദ് അൽ ഹബ്സി കാർഷിക വിളകൾക്ക് നാശനഷ്ടമുണ്ടായ പ്രദേശം സന്ദർശിച്ചപ്പോൾ
മസ്കത്ത്: കനത്ത മഴയിലും കാറ്റിലും കാർഷിക വിളകൾക്ക് നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രി ഡോ. സൗദ് ബിൻ ഹമൂദ് അൽ ഹബ്സി സന്ദർശിച്ചു.
സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് മന്ത്രാലയം നിർദേശം നൽകി. ഖബൂറ വിലായത്തിലെ കാർഷിക വിളകൾക്ക് നാശമുണ്ടായ സ്ഥലത്താണ് മന്ത്രി സന്ദർശിച്ചത്. ഫാമുകൾക്കും മത്സ്യമാർക്കറ്റിനും സംഭവിച്ച നഷ്ടം വിലയിരുത്തിയ അദ്ദേഹം കാർഷിക ഭൂമിയിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കാൻ നിർദേശം നൽകി. നോർത്ത് അൽ ബാത്തിന ഗവർണർ ൈശഖ് സൈഫ് ബിൻ ഹുമൈർ അൽ ശെബിയും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞ ആഴ്ചയിൽ ന്യൂനമർദത്തെ തുടർന്നുണ്ടായ ശക്തമായ മഴയിലും കാറ്റിലും നിരവധി കാർഷിക വിളകളും വീടുകളുമാണ് അൽ ബാത്തിന ഗവർണറേറ്റിൽ തകർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

