റുസ്താഖില്‍ കനത്ത മഴ
text_fieldsമസ്കത്ത്: ചെറിയ ഇടവേളക്കുശേഷം ഒമാന്‍െറ വടക്കന്‍ പ്രവിശ്യകളില്‍ വീണ്ടും മഴയത്തെി. റുസ്താഖിലും നഖല്‍ അടക്കം സമീപപ്രദേശങ്ങളിലുമാണ് ശനിയാഴ്ച കനത്ത മഴ പെയ്തത്. ഉച്ചക്കുശേഷമാണ് മഴയത്തെിയത്. ശക്തമായ മഴയില്‍ വാദികള്‍ നിറഞ്ഞൊഴുകിയതിനാല്‍ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. അപകടങ്ങള്‍ എവിടെനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് ശനിയാഴ്ച രാവിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. മുസന്ദം, അല്‍ ഹജര്‍ പര്‍വത പരിസരങ്ങള്‍ എന്നിവിടങ്ങള്‍ മുതല്‍ തീരപ്രദേശം വരെ മേഖലകളില്‍ മഴക്ക് പുറമെ കാറ്റും ആലിപ്പഴ വര്‍ഷവും ഉണ്ടാകാനിടയുണ്ട്. ശക്തമായ മഴയും മഞ്ഞുംമൂലം ദൂരക്കാഴ്ച കുറയാനിടയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പില്‍ നിര്‍ദേശിച്ചിരുന്നു. ഈമാസം ആദ്യത്തില്‍ മസ്കത്ത് അടക്കം ഒമാന്‍െറ വിവിധയിടങ്ങളില്‍ ശക്തമായ മഴയും മുസന്ദമിലും ഖസബിലും മഞ്ഞുവീഴ്ചയും അനുഭവപ്പെട്ടിരുന്നു. മഴക്കൊപ്പം അന്തരീക്ഷ താപനിലയും താഴ്ന്നിരുന്നു. മസ്കത്ത് അടക്കം ഭൂരിപക്ഷം പ്രദേശങ്ങളിലും ഇപ്പോള്‍ താപനില ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. സുമൈല്‍, ഹൈമ, ഖറന്‍ആലം തുടങ്ങി പലയിടങ്ങളിലും വെള്ളിയാഴ്ച 30 ഡിഗ്രിക്ക് മുകളില്‍ വരെ താപനില ഉയര്‍ന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
