ഒമാനിൽ മഴ മുന്നറിയിപ്പ്; ഹജർ പർവതനിരകളിൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത
text_fieldsമസ്കത്ത്: ഒമാനിലെ അൽ ഹജർ പർവതനിരകളിലും സമീപ പ്രദേശങ്ങളിലും ശക്തമായ ഇടിമിന്നലോട് കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരത്തോടെ ആരംഭിക്കുന്ന മഴയും ഇടിമിന്നലും അടുത്ത ഏതാനും ദിവസങ്ങളിലേക്ക് കൂടി തുടരുമെന്നാണ് പ്രവചനം. സുൽത്താനേറ്റിൽ രൂപപ്പെട്ടിരിക്കുന്ന കിഴക്കൻ ന്യൂനമർദത്തിന്റെ സ്വാധീനഫലമായാണ് നിലവിലെ കാലാവസ്ഥാ വ്യതിയാനം. ഇത് മേഘങ്ങൾ രൂപപ്പെടാനും ചില പ്രദേശങ്ങളിൽ ശക്തമായ ഇടിമിന്നലോടുകൂടിയ മഴക്കും കാരണമാകും.
വരും ദിവസങ്ങളിൽ മഴയുടെ തീവ്രത വ്യത്യസ്തമായിരിക്കുമെന്നും പർവതപ്രദേശങ്ങളിൽ കനത്ത മഴയും വാദികൾ നിറഞ്ഞൊഴുകാനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇതോടൊപ്പം ശക്തമായ കാറ്റ്, ഇടിമിന്നൽ, ചിലയിടങ്ങളിൽ ആലിപ്പഴ വർഷം, പൊടിപടലങ്ങൾ കാരണം കാഴ്ചപരിധി കുറയുക എന്നിവക്കും സാധ്യതയുണ്ട്. അടിയന്തിര സാഹചര്യങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ കാലാവസ്ഥാ നിർദേശങ്ങൾ കൃത്യമായി പിന്തുടരണമെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

