ന്യൂനമർദ്ദം; മഴ മുന്നറിയിപ്പ്
text_fieldsമസ്കത്ത്: ന്യൂനമർദത്തിന്റെ ഭാഗമായി ഞായറാഴ്ചവരെ രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴക്കു സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അൽ ഹജർ പർവതനിരകളിലും ഒമാൻ കടലിന്റെ തീരങ്ങളിലുമായിരിക്കും മഴ പെയ്യുക. 10-20 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കുമെന്നും മുസന്ദം ഗവർണറേറ്റിൽ വാദികൾ നിറഞ്ഞൊഴുകിയേക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. മുസന്ദം, ദാഹിറ, തെക്കൻ ശർഖിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിലും ഒമാൻ കടൽ തീരത്തിന്റെ ചില ഭാഗങ്ങളിലും രാത്രി വൈകിയും അതിരാവിലെയും താഴ്ന്ന മേഘങ്ങളും മൂടൽമഞ്ഞും പ്രതീക്ഷിക്കാം. ബുറൈമി, ദാഹിറ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

