Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightന്യൂ​ന​മ​ർ​ദം: നാ​ളെ...

ന്യൂ​ന​മ​ർ​ദം: നാ​ളെ മു​ത​ൽ മ​ഴ​ക്ക്​ സാ​ധ്യ​ത പൊ​ടി​ക്കാ​റ്റി​നും സാ​ധ്യ​ത

text_fields
bookmark_border
ന്യൂ​ന​മ​ർ​ദം: നാ​ളെ മു​ത​ൽ മ​ഴ​ക്ക്​ സാ​ധ്യ​ത പൊ​ടി​ക്കാ​റ്റി​നും സാ​ധ്യ​ത
cancel

മ​സ്​​ക​ത്ത്​: ന്യൂ​ന​മ​ർ​ദ​ത്തി​​​െൻറ ഫ​ല​മാ​യി രാ​ജ്യ​ത്ത്​ വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ മ​ഴ​ക്ക്​ സാ​ധ്യ​ത ​യു​ണ്ടെ​ന്ന്​ കാ​ലാ​വ​സ്​​ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം പൊ​തു​അ​തോ​റി​റ്റി ബു​ധ​നാ​ഴ്​​ച പു​റ​പ്പെ​ടു​വി​ച ്ച മു​ന്ന​റി​യി​പ്പ്​ സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു. ചി​ല​യി​ട​ങ്ങ​ളി​ൽ ഇ​ടി​യോ​ടെ​യു​ള്ള ശ​ക്​​ത​മാ​യ മ​ഴ​ക്കും ആ​ലി​പ്പ​ഴ വ​ർ​ഷ​ത്തി​നും ശ​ക്​​ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. ന്യൂ​ന​മ​ർ​ദ പാ​ത്തി വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ ഞാ​യ​റാ​ഴ്​​ച വ​രെ​യാ​ണ്​ ഒ​മാ​നെ ബാ​ധി​ക്കു​ക. മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്നാ​കും മ​ഴ​യു​ടെ തു​ട​ക്കം. അ​ൽ ബു​റൈ​മി, അ​ൽ ദാ​ഹി​റ, വ​ട​ക്ക്​-​തെ​ക്ക​ൻ ബാ​ത്തി​ന, അ​ൽ ദാ​ഖി​ലി​യ, മ​സ്​​ക​ത്ത്, വ​ട​ക്ക്​-​തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും മ​ഴ​യു​ണ്ടാ​കും. ദോ​ഫാ​ർ, അ​ൽ വു​സ്​​ത ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട മ​ഴ​ക്കാ​ണ്​ സാ​ധ്യ​ത. ഒ​മാ​ൻ തീ​ര​ത്ത്​ എ​ല്ലാ​യി​ട​ത്തും ക​ട​ൽ പ്ര​ക്ഷു​ബ്​​ധ​മാ​യി​രി​ക്കും.


തി​ര​മാ​ല​ക​ൾ ഒ​ന്ന​ര മീ​റ്റ​ർ മു​ത​ൽ ര​ണ്ട​ര മീ​റ്റ​ർ വ​രെ ഉ​യ​രാ​നി​ട​യു​ണ്ട്. മ​ഴ സ​മ​യ​ത്തും ക​ട​ലി​ൽ പോ​കു​േ​മ്പാ​ഴും ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. യ​ലോ​നി, ദു​കം, ഹൈ​മ, മ​ർ​മൂ​ൽ, മ​ഖ്​​ഷി​ൻ, മ​ഹൂ​ത്ത്, മ​സ്​​യൂ​ന, തും​റൈ​ത്ത്, ഖ​ർ​ന​ൽ ആ​ലം, സ​മൈം തു​ട​ങ്ങി​യ സ്​​ഥ​ല​ങ്ങ​ളി​ൽ മ​ണ​ൽ​കാ​റ്റി​നും പൊ​ടി​ക്കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. ദൂ​ര​ക്കാ​ഴ്​​ച കു​റ​യാ​നി​ട​യു​ള്ള​തി​നാ​ൽ വാ​ഹ​ന​യാ​ത്ര​ക്കാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanraingulf newsoman news
News Summary - rain-oman-oman news
Next Story