മസ്കത്ത്: ന്യൂനമർദ പാത്തിയുടെ ഫലമായി ഒമാനിൽ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും മഴ ക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി അറിയിച്ചു. ‘അൽ ഗദഗ്’ എന്ന പേരിലുള്ള ന്യൂനമർദത്തിെൻറ ഫലമായി ബുധനാഴ്ച ഉച്ചക്ക് ശേഷം ബാത്തിന ഗവർണറേറ്റിെൻറ പലയിടങ്ങളിലും നല്ല മഴ ലഭിച്ചു.
ബുറൈമി, വടക്കൻ ബാത്തിന, ദാഹിറ ഗവർണറേറ്റുകളിലും അൽ ഹജർ പർവത നിരകളിലും പരിസരത്തും വിവിധ അളവിലുള്ള മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിെൻറ പ്രവചനത്തിൽ പറഞ്ഞു. മസ്കത്തിലും ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. ചിലയിടങ്ങളിൽ ഇടിയോടെയുള്ള ശക്തമായ മഴയും കാറ്റും ഉണ്ടാകും. കാലാവസ്ഥ വ്യതിയാനത്തിെൻറ ഭാഗമായുള്ള തെക്കുകിഴക്കൻ കാറ്റിെൻറ ഭാഗമായി അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 April 2020 2:49 AM GMT Updated On
date_range 2020-04-16T08:19:41+05:30ന്യൂനമർദം: ഇന്നും നാളെയും മഴക്ക് സാധ്യത
text_fieldsNext Story