മസ്കത്ത്: കഴിഞ്ഞ കുറെ മാസങ്ങളായി പെയ്യുന്ന മഴ ഒമാനെ പച്ചയണിയിക്കുന്നു. എന്നും വരണ്ടുണങ്ങിയ ചെമ്പു നിറത്തിൽ ക ാണുന്ന പർവതനിരകളിലെ ഹരിതഭംഗി കാഴ്ചക്കാരിൽ കൗതുകം നിറക്കുന്നതാണ്. കഴിഞ്ഞ കുറെ മാസങ്ങളിൽ ഒമാെൻറ വിവിധ ഭാഗങ്ങള ിൽ നിരവധി തവണ മഴ ലഭിച്ചിരുന്നു. തുടർച്ചയായി മഴ പെയ്തതോടെ മലകളിൽ പച്ചപ്പുകൾ തഴച്ച് വളരാൻ തുടങ്ങി. താഴ്വാരങ്ങളിലും പച്ചപ്പുകളും കാട്ടുചെടികളുമെല്ലാം തഴച്ചുവളരുന്നുണ്ട്. മലകളിലെ പച്ചപ്പുകൾ കാമറകളിൽ പകർത്താനെത്തുന്നവരും നിരവധിയാണ്.
ഇങ്ങനെ മഴ തുടർച്ചയായി െപയ്യുന്ന കാലം ഒാർമയിലുണ്ടായിട്ടില്ലെന്നാണ് ഒമാനിലെ പഴമക്കാർ പറയുന്നത്. സലാലയൊഴിച്ചുള്ള ഒമാെൻറ സ്ഥലങ്ങളിൽ വർഷത്തിൽ ഒന്നോ രണ്ടോ തവണ മഴ പെയ്യാറുണ്ട്. ഇവ വാദികളും വെള്ളപ്പൊക്കങ്ങളുമായി ദുരന്തം വിതക്കാറുമുണ്ട്. എന്നാൽ, തുടർച്ചയായി ഇങ്ങനെ മഴ പെയ്യുന്നത് കണ്ടിട്ടില്ലെന്ന് ആദ്യകാല പ്രവാസികളും പറയുന്നു. മലകൾ പച്ചയണിഞ്ഞ് നിൽക്കുന്ന ഇതുപോലെയുള്ള കാഴ്ചകൾ മുമ്പ് കണ്ടിട്ടില്ലെന്നും ഇവർ കൂട്ടിച്ചേർക്കുന്നു. മഴ നിരന്തരം പെയ്യാൻ തുടങ്ങിയതോടെ ജീവിതരീതികളിലും ചില മാറ്റങ്ങൾ വരുന്നുണ്ട്. ഇതുവരെ കുട ഉപയോഗിക്കുന്നവർ അപൂർവമായിരുന്നു ഒമാനിൽ. എന്നാൽ, ഇപ്പോൾ പലരും പുറത്തിറങ്ങുേമ്പാൾ കുട ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. കെട്ടിട നിർമാണത്തിൽ മഴയെ പരിഗണിക്കുമായിരുന്നില്ല. അതിനാൽ പല കെട്ടിടങ്ങളിലും വെള്ളം ഇറ്റിവീഴുന്നുമുണ്ട്. ഇനി കെട്ടിടങ്ങൾ നിർമിക്കുേമ്പാൾ മഴയെ കൂടി പരിഗണിക്കണമെന്ന സന്ദേശമാണ് കാലാവസ്ഥമാറ്റം നൽകുന്നത്.