മസ്കത്ത്: വെള്ളിയാഴ്ച പെയ്ത മഴ ബാധിച്ച റോഡുകളും മറ്റു പ്രദേശങ്ങളും വിവിധ നഗര സഭകളുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ശനിയാഴ്ച രാവിലെ തന്നെ ശുചീകരണ പ്രവർത്തനങ് ങൾ ആരംഭിച്ചതായി ദാഖിലിയ, ദാഹിറ, ബുറൈമി നഗരസഭകൾ അറിയിച്ചു. ഫർഖ് മേഖലയിലെ ഉൾറോഡുകളിൽ കയറിയ വെള്ളം വറ്റിക്കുന്നതിനുള്ള ജോലികൾ രാവിലെ ആരംഭിച്ചതായി നിസ്വ നഗരസഭ അറിയിച്ചു.
മഹ്ദ നഗരസഭ പരിധിയിൽ റോഡുകളിൽ അടിഞ്ഞുകൂടിയ മണലും പൊടിയും മറ്റു മാലിന്യങ്ങളും നീക്കിയതായി അൽ ബുറൈമി ഗവർണറേറ്റ് നഗരസഭ അറിയിച്ചു. ഇബ്രി നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിൽ മരങ്ങളും മറ്റും ഒടിഞ്ഞുവീഴുകയും ചെയ്തു. മരങ്ങൾ നീക്കം ചെയ്യുന്നതടക്കം പ്രവർത്തനങ്ങൾ ശനിയാഴ്ച വൈകീേട്ടാടെ പൂർത്തിയായി.