ന്യൂനമർദം; ഒമാനില്‍ മഴ ശക്തം
text_fieldsമസ്കത്ത്: ന്യൂനമർദത്തിെൻറ ഫലമായി ഒമാെൻറ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ മ ഴ. ഇടിയുടെ അകമ്പടിയോടെയാണ് മഴയുണ്ടായതെന്ന് സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി അ റിയിച്ചു. അൽ ഹജർ പർവതനിരകളുടെ പരിസരങ്ങൾ, തെക്കൻ ശർഖിയ, മസ്കത്ത് ഗവർണറേറ്റ ിെൻറ ഭാഗങ്ങളിലാണ് വെള്ളിയാഴ്ച ഉച്ചക്കുശേഷം കനത്ത മഴ റിപ്പോർട്ട് ചെയ്തത്. ചിലയിടങ്ങളിൽ ശക്തമായ മഴയും ആലിപ്പഴ വർഷവും ഉണ്ടായി.
ദോഫാർ ഗവർണറേറ്റിെൻറ ഭാഗങ്ങളിലും കനത്ത മഴയുണ്ടായതായി കാലാവസ്ഥ റഡാറുകൾ കാണിക്കുന്നതായും സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി അറിയിച്ചു. ശർഖിയ ഗവർണറേറ്റിൽ സൂർ, ജഅലാൻ ബനീ ബൂഅലിയടക്കം പ്രദേശങ്ങളിൽ ശക്തമായ മഴയുണ്ടായതായി പ്രദേശവാസികൾ പറഞ്ഞു.
സൂറിൽ റോഡിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ബൂഅലിയിൽ ചിലയിടങ്ങളിൽ റോഡരികിലെ മലകളിൽനിന്ന് താഴേക്കു ചാടുന്ന അരുവികൾ രൂപപ്പെട്ടു. വാദികളും രൂപപ്പെട്ടു.
റുസ്താഖിൽ ആലിപ്പഴ വർഷമുണ്ടായി. നഖൽ, സമാഇൗൽ എന്നിവിടങ്ങളിലും മഴ പെയ്തു. ന്യൂനമർദത്തിെൻറ ഫലമായി ശനിയാഴ്ച മുതൽ 22ാം തീയതി വരെ ഒമാെൻറ ഏതാണ്ടെല്ലാ ഭാഗങ്ങളിലും മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം അറിയി
ച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
