മസ്കത്ത്: മസ്കത്ത് അടക്കം രാജ്യത്തിെൻറ വടക്കൻ ഗവർണറേറ്റുകളിൽ ബുധനാഴ്ച മഴ പെയ്തു. മാസങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് മസ്കത്തിൽ മഴ പെയ്യുന്നത്. അൽ ഖുവൈർ അടക്കം പ്രദേശങ്ങളിൽ മിതമായ മഴ ലഭിച്ചു. റൂവിയിൽ ചാറ്റൽമഴയാണ് പെയ്തത്. മഴ പെയ്തതോടെ സുഖകരമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.
ബർക്ക, റുസ്താഖ്, സുഹാർ, ദാഹിറ ഗവർണറേറ്റിെൻറ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലും മഴയുണ്ടായി. ഇൗ ഭാഗങ്ങളിൽ പലയിടത്തും ശക്തമായ മഴയാണ് കിട്ടിയത്. ഇതേ തുടർന്ന് വാദികൾ പലതും നിറഞ്ഞൊഴുകി. ചൊവ്വാഴ്ചയും വടക്കൻ ഗവർണറേറ്റിെൻറ വിവിധയിടങ്ങളിൽ മഴ ലഭിച്ചിരുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2018 1:11 PM GMT Updated On
date_range 2019-04-19T10:59:55+05:30മാസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ മസ്കത്തിൽ മഴ പെയ്തു
text_fieldsNext Story